Advertisment

ലീഡ് ബാങ്ക് ക്രെഡിറ്റ് റീച്ച് പ്രോഗ്രാം ഒക്ടോബർ 12 ന് സംഘടിപ്പിക്കുന്നു - പാലക്കാട് ജില്ലാതല ബാങ്ക് സമിതി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സാമ്പത്തിക മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ലീഡ് ബാങ്ക് ക്രെഡിറ്റ് ഔട്ട് റീച് പ്രോഗ്രാം സംഘടിപ്പിക്കും. ഉത്സവ സീസൺ കൂടി കണക്കിലെടുത്താണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ക്രെഡിറ്റ് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് ജില്ലാതല ബാങ്ക് സമിതി കൺവീനർ ഗോവിന്ദ് ഹരിനാരായണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുമേഖല സ്വകാര്യ ഗ്രാമീണ ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളിലെ സാമ്പത്തിക അപര്യാപ്തത പരിഹരിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി സ്ട്രീറ്റ് വെഡേഴ്സ്, ആത്മ നിർഭൻ നിധി, മുദ, വിദ്യാഭ്യാസ കാർഷിക വായ്പ, ഭവന വായ്പ, വ്യക്തിഗത വാഹന വായ്പ, തുടങ്ങിയവ പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്യും.

വിവിധ ബാങ്കുകളെയും, പലിശ രീതികളെയും രേഖാ വിവരങ്ങളും അടുത്തറിയാനുള്ള വേദി കൂടിയായ ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 12 ന് ചന്ദ്രനഗർ പാർവ്വതി കല്യാണമണ്ഡപത്തിലാണ് ഔട്ട്റീച്ച് പ്രോഗ്രാം നടക്കുകയെന്നും ഗോവിന്ദ് ഹരി നാരായണൻ പറഞ്ഞു. ലീഡ് ഡിവിഷണൽ മാനേജർ ശ്രീനാഥ് ആർ.പി., ഡിവിഷണൽ മാനേജർ എൻ. വിദ്യാസാഗർ, സാമ്പത്തിക സാക്ഷരത കൺവീനർ ചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment