Advertisment

ക്വാറന്റീൻ ലം​ഘിച്ച് ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തു; പാലക്കാട്ട് സിപിഎം അം​ഗത്തിനെതിരെ കേസ്

New Update

publive-image

Advertisment

പാലക്കാട്: സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് കൊറോണ രോഗി. പാലക്കാട് കണ്ണാടിയിൽ നടന്ന തണ്ണീർപന്തൽ ബ്രാഞ്ച് സമ്മേളത്തിലാണ് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് രോഗബാധിതർ പങ്കെടുത്തത്. പാർട്ടി അംഗങ്ങളായ ശ്രീധരനും ഭാര്യയുമാണ് യോഗത്തിൽ പങ്കുചേർന്നത്.

സംഭവത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 20ൽ അധികം പേർ കമ്മിറ്റിയിൽ പങ്കെടുത്തതായാണ് വിവരം. പരിപാടിയിൽ പങ്കെടുത്ത ഇവരുടെ ചിത്രങ്ങളും കൊറോണ പോസിറ്റീവ് ആയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി ഉച്ചയ്‌ക്കാണ് ഇവർ ആശുപത്രിയിൽ കൊറോണ ടെസ്റ്റ് നടത്തുന്നത്.

പാലക്കാട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ ലബോറട്ടറിയിലായിരുന്നു ടെസ്റ്റ്. ആന്റിജൻ ടെസ്റ്റിൽ ശ്രീധരന് പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐസിഎംആർ മാനദണ്ഡ പ്രകാരം രോഗം സ്ഥിരീകരിച്ച് തീവ്രമല്ലെങ്കിൽ 17 ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങാം.

എന്നാൽ അഞ്ച് ദിവസം പൂർത്തിയാകുന്നതിന് മുൻപേ ഇവർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ  ശ്രീധരനും ഭാര്യയ്ക്കുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്.

publive-image

NEWS
Advertisment