Advertisment

പ്രളയത്തിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായ വരണി പാലം പുനർനിർമ്മാണ പ്രവർത്തി എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: വരണി പാലം പുന:നിർമ്മാണ ജോലികള്‍ ചൊവ്വാഴ്ച്ച തുടങ്ങും. പ്രളയത്തിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായ വരണി പാലം പുനർനിർമ്മാണ പ്രവർത്തി എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അധ്യക്ഷയായി.

2019 ൽ പ്രളയത്തിലാണ് മലമ്പുഴ പുഴക്ക് കുറുകെ വാരണി അക്കരകാട്ടിൽ നിർമ്മിച്ച പാലത്തിൻ്റെ മധ്യഭാഗം തകർന്ന് തുടങ്ങിയത്. അടുത്ത പ്രളയത്തിൽ പാലത്തിൻ്റെ തൂണും, സ്പാനും തകർന്നതോടെ ഇതുവഴിയുള്ള ബസുൾപെടെയുള്ള വലിയ വാഹന ഗതാഗതം നിരോധിച്ചു.

തകർന്ന പാലത്തിന് പകരം സമാന്തരമായി പുതിയ പാലം നിർമ്മാണം കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ച് ഫണ്ടും അനുവദിച്ചിട്ടുണ്ട്. അക്കരക്കാട് മുതൽ കുനുപുള്ളി വരെയുള്ളവർക്ക് മലമ്പുഴ പഞ്ചായത്ത്, ആശുപത്രി, സ്കൂൾ ഉൾപ്പെടെ പ്രധാന വശ്യങ്ങൾക്ക് എളുപ്പത്തിലെത്താന്നുന്ന മാർഗവും, ഓട്ടോയുൾപെടെ വാഹനയാത്രക്കുള്ള ഏക മാർഗമാണിത്.

പുതിയ പാലം നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷത്തിൽ കുടുതൽ വേണ്ടി വരും. ഈ സാഹചര്യത്തിൽ നിലവിലെ പാലത്തിൻ്റെ തകർന്ന തൂൺ മാററി സ്ഥാപിക്കാൻ തീരുമാനിച്ചു. ടെൻറർ നടപടി നടത്തിയെങ്കിലും ആരും ഏറ്റെടുക്കാനില്ലാത്തതു കാരണം ഒരു വർഷത്തിൽ കൂടുതലായി നീളുന്നു.

ഇത്തവണ കെൽ 22 ലക്ഷം രൂപക്ക് കരാർ ഏറ്റെടുത്തു. ചൊവ്വാഴ്ച്ച രാവിലെ പാലത്തിൻ്റെ തകർന്ന ഭാഗം പൊളിച്ച് മാറ്റും, തുടർന്ന് ഇവിടെ സ്ഥാപിക്കേണ്ട ഇരുമ്പ് പാലത്തിൻ്റെ പണി നടത്തി ഒരു മാസത്തിനകം സ്ഥാപിക്കും. തുടർന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കും.

ചൊവ്വാഴ്ച്ച മുതൽ കാൽനട യുൾപെടെ ഗതാഗതം പൂർണ്ണമായും തടസപ്പെടും. പ്രദേശത്തെ ജനത്തിന് താൽക്കാലിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും, പണി ഏറ്റെടുത്തിട്ടുള്ളവരുമായി സഹകരിച്ച് പാലം പണി പൂർത്തിയാക്കണമെന്ന് എംഎൽഎ അഭ്യാർഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ കാഞ്ചന, തോമസ് വാഴപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമലത, പഞ്ചായത്തഗം അഞ്ജുജയൻ. ബിവിനോയ്, സിപിഐ എംഎൽസി സെക്രട്ടറി കെ കെ പ്രമോദ് എന്നിവർ സംസാരിച്ചു.

palakkad news
Advertisment