Advertisment

പാലക്കാട് നഗരസഭയോട് ചേർന്ന് കിടക്കുന്ന മണലി മരുതറോഡ് പഞ്ചായത്തിലെ ശിവജി നഗർ കോളനി വെള്ളക്കെട്ടിൽ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരസഭയോട് ചേർന്ന് കിടക്കുന്ന മണലി മരുതറോഡ് പഞ്ചായത്തിലെ പതിനേഴാം വാർഡ് ശിവജി നഗർ കോളനി വെള്ളക്കെട്ടിൽ. കഴിഞ്ഞ രാത്രിയിലെ മഴയിൽ കോളനിയിലെ നാൽപ്പത് വീടുകളിൽ വെള്ളം കയറി.

ഒരു മഴ പെയ്താൽ പ്രദേശ നിവാസികളുടെ കിണറുകളിൽ സെപ്റ്റിക്ക് ടാങ്ക് മാലിന്യം ഉൾപ്പെടെ  നിറയുകയും കുടിവെള്ളത്തിനായി മിനറൽ വാട്ടർ വാങ്ങണ്ട സ്ഥിതിയാണ് ഉള്ളതെന്നു് കോളനിക്കാർ പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ ദുരിതം അനുഭവിച്ച് വരികയാണെന്നും പ്രയമായവർക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് കോളനി പ്രസിഡൻ്റ് ഹരി രാമചന്ദ്രൻ, സെക്രട്ടറി സദാനന്ദൻ, കരയോഗം സെക്രട്ടറി എൻ.മണികണ്ഠൻ, റിട്ട: ആർ.ടി .ഒ ശിവകുമാർ എന്നിവർ ആവശ്യപ്പെട്ടു.

എഴുന്നൂറ്റമ്പത്  മീറ്റർ നീളമുള്ള ഡ്രൈനേജിൽ കഴിഞ്ഞ വർഷത്തിൽ നൂറ്റി മുപ്പത് മീറ്റർ മാത്രമേ നവീകരിച്ചിട്ടുള്ളു ഇനിയും അറനൂറ്റി ഇരുപത് മീറ്റർ ചെയ്താൽ മാത്രമേ ഇതിന് പരിഹാരമാകു. സർക്കാർ ഫണ്ട് ലഭ്യത കുറവാണ് ബാക്കി പണി പൂർത്തിയാക്കാൻ സാധിക്കാത്തത്. എംജിഎൻആർഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറു മാസത്തിനകം നൂറ്റി എഴുപത്തിയഞ്ച് മീറ്ററെങ്കിലും ചെയ്യുവാൻ വേണ്ടി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വാർഡ് മെംബർ എന്ന നിലയിലും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.സജിത്ത് പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി അശാസ്ത്രീയമായി നെൽവയലുകൾ കുളങ്ങൾ, തോടുകൾ,  എന്നിവ നികത്തുന്നത് മഴവെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്കും ശേഖരണവും നഷ്ടപ്പെടുപോകുന്നത്  നഗരത്തിലും പരിസര പ്രദേശങ്ങളിലും ഒരു ദിവസം മഴ പെയ്യുമ്പോൾ തന്നെ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹരിദാസ് മച്ചിങ്ങൽ അഭിപ്രായപ്പെട്ടു.

palakkad news
Advertisment