Advertisment

വിജയദശമി ദിനത്തിൽ പട്ടാമ്പി കിഴായൂർ മാസ്മര മാജിക് അക്കാഡമി പുതിയ ക്ലാസുകൾ ആരംഭിച്ചു

New Update

publive-image

Advertisment

പാലക്കാട്: വിജയദശമി ദിനത്തിൽ പാലക്കാട് പട്ടാമ്പി കിഴായൂർ മാസ്മര മാജിക് അക്കാഡമി പുതിയ ക്ലാസുകൾ ആരംഭിച്ചു. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ ആനന്ദ് മേഴത്തൂർ മുഖ്യ അതിഥിയായ ചടങ്ങിൽ പാലക്കാട് ജില്ലാ മാജിക് അസോസിയേഷൻ ഭാരവാഹി അഖിൽ മാസ്റ്റർ കുട്ടികൾക്ക് മാജിക് ആദ്യ പാഠങ്ങൾ പകർന്നു കൊടുത്തു.

ചടങ്ങിൽ ക്ലബ് 10 ഇന്റർനാഷണൽ ഓൺലൈൻ മാജിക് മത്സര വിജയികളായ സാധിക മാധവി, ജിനീഷ ജീവൻ, ആകാശ് മോഹൻ എന്നിവരെ അനുമോദിച്ചു. മാസ്മര മാജിക് അക്കാദമി സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് കുട്ടികൾക്ക് സമ്മാനിച്ചു.

മജീഷ്യനും ചിത്രകാരനുമായ സാജു മാഞ്ഞാലി ചടങ്ങില്‍ ആശംസകൾ അർപ്പിച്ചു. അക്കാദമി ഡയറക്ടർ മജീഷ്യൻ സുരേഷ് കിഴായൂർ നന്ദിയും പറഞ്ഞു.

palakkad news
Advertisment