Advertisment

കരിമ്പയിലെ റോഡപകടങ്ങൾ; അധികാരികൾക്കെതിരെ വധശ്രമത്തിനു കേസെടുക്കണം: കളത്തിൽ അബ്ദുള്ള

New Update

publive-image

Advertisment

കരിമ്പ: ദേശീയപാത മരണക്കെണിയാകുന്ന വിധം അശാസ്ത്രീയമായി നിർമിച്ച് വിലപ്പെട്ട മനുഷ്യജീവൻ ഹനിക്കുന്ന അധികാരികൾക്കെതിരെ വധ ശ്രമത്തിനു കേസെടുക്കണമെന്ന്

മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ്റും മുൻ എംഎൽഎയുമായ കളത്തിൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.

കരിമ്പയിൽ മുസ്‌ലിം ലീഗിന്റെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കരിമ്പ പനയമ്പാടം, കല്ലടിക്കോട് പ്രദേശങ്ങളിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകുക, ദേശീയപാത പൊളിച്ചു പണിയുക, നവീകരണം മൂലം വ്യാപാരികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുസ്‌ലിം ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ രാപകൽ സമരം.

അപകട പരമ്പര ഒരു വർഷത്തോടടുക്കുമ്പോഴും ഭരണകക്ഷിയും എംഎൽഎയും സത്വരമായ ഒരു നടപടിക്കും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സമരം. 24മണിക്കൂർ സമര പരിപാടിയിൽ ഒരേസമയം 25 പ്രവർത്തകർ മാത്രമാണ് സമര പന്തലിൽ ഇരിക്കുന്നത്.

രാപകൽ സമരം കേവലം സൂചന മാത്രമാണെന്നും അധികാരികൾ അനാസ്ഥ തുടരുകയാണെങ്കിൽ റോഡ് തടയൽ ഉൾപ്പടെയുള്ള സമര പരിപാടികളുമായി മുസ്‌ലിം ലീഗ് വീണ്ടും പ്രത്യക്ഷ സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. മുസ്‌ലിം ലീഗ് കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.എം മുസ്തഫ, അധ്യക്ഷനായി.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ കെ ചന്ദ്രൻ, യൂസഫ് പാലക്കൽ, പി.കെ.അബ്ദുള്ള കുട്ടി, സലാം തറയിൽ, എം.കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ഹാരിസ്, നിസാമുദ്ദീൻ പൊന്നംകോട്, സലാം അറോണി, ജാഫർ അലി തുടങ്ങിയവർ പ്രസംഗിച്ചു. രാപ്പകൽ സമരത്തിന്റെ സമാപനം എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

palakkad news
Advertisment