Advertisment

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കല്ലടിക്കോട് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

New Update

publive-image

Advertisment

മണ്ണാർക്കാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കല്ലടിക്കോട് യൂണിറ്റ് സമ്മേളനം റോട്ടറി ക്ലബ്ബ് ഹാളിൽ നടന്നു. മണ്ണാർക്കാട് മേഖലാ പ്രസിഡന്റ് മണികണ്ഠൻ മുളയങ്കാവ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോഗ്രാഫി മേഖല അഭിമുഖീകരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. പ്രതിസന്ധിയുടെ മഹാമാരി കാലഘട്ടത്തിൽ ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടിയുള്ള ആവശ്യങ്ങളോട് വളരെ ഒരുമയോടെയും സംഘടന പാടവത്തോടെയും

കൂട്ടായ്മ പ്രവർത്തിച്ചിട്ടുള്ളതായി ഉദ്‌ഘാടകൻ പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് രതീഷ് വിസ്മയ അധ്യക്ഷനായി. റഹീംതെങ്കര, സുധീർ അർച്ചന, സുജിത്ത് പുലാപ്പറ്റ, രാജാറാം പുണ്യ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: സുധീർ അർച്ചന (പ്രസിഡന്‍റ്), രാജാറാം (സെക്രട്ടറി), വിനീഷ് മെമ്മറീസ് (ഖജാന്‍ജി).

palakkad news
Advertisment