Advertisment

‘മങ്കമ്മാൾ സാലൈ' - കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി വായനവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച നടത്തി

New Update

publive-image

Advertisment

മണ്ണാർക്കാട്: ജീവിത സഞ്ചാരങ്ങളിൽനിന്ന് വാരിനിറച്ച അനുഭവങ്ങളുടെ ചൂടും

ചൂരും സുജയ നമ്പ്യാർ രചിച്ച "മങ്കമ്മാൾ സാലൈ" എന്ന കഥാസമാഹാരത്തെക്കുറിച്ച്

കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി വായനവേദിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി.

നിരൂപകയും,കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗം

അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ.സ്വപ്ന സി.കോമ്പാത്ത് പുസ്തകം പരിചയപ്പെടുത്തി.

മാനുഷികതയും മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധവും നാട്ടിൻപുറവുമെല്ലാം മങ്കമ്മാൾ സാലൈയിൽ നിറഞ്ഞിരിക്കുന്നു.

കവയിത്രി നിർമ്മലാ ദേവി, ലൈബ്രറി പ്രസിഡൻ്റ് സി.കെ രാജൻ, കവിത.പി. കെ,സുമ, അജില. കെ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുജയ നമ്പ്യാർ മറുമൊഴി നടത്തി. അരുൺ രാജ് സ്വാഗതവും, പ്രീതി.പി നന്ദിയും പറഞ്ഞു.

palakkad news
Advertisment