Advertisment

കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാര്‍ നവംബര്‍ 5 ന് പണിമുടക്കുമെന്ന് നോട്ടീസ് നൽകി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പത്ത് വർഷമായി കെഎസ്ആർടിസിയിൽ തടഞ്ഞുവെച്ച ശമ്പള പരിഷ്കരണം ജൂൺ 30 ന് നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പോലും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണം നൽകണമെന്നാവശ്യപ്പെട്ടും കൊറോണ സമയത്ത് നിരത്തിലിറക്കാതെ ഒതുക്കിയിട്ട ബസുകൾ സർവ്വീസിന് ഇറക്കി പൊതുജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ നവംബർ 5 ന് പണിമുടക്കുമെന്ന് നോട്ടീസ് നൽകി.

എംഡിക്കു നൽകുന്നതിനൊപ്പം എല്ലാ ഡിപ്പോ അധികാരികൾക്കും പണിമുടക്ക് നോട്ടീസ് നൽകുന്നതിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ പ്രവർത്തകർ പ്രകടനമായി പോയി അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നോട്ടീസ് നൽകി. തുടർന്നു നടന്ന വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ മാസങ്ങളോളം നടത്തി വന്ന പ്രതിഷേധങ്ങളോട് സർക്കാരും മാനേജ്മെൻറും സ്വീകരിച്ച അവഗണനയാണ് ഇത്തരമൊരു പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് എസ്. സരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ, വൈസ് പ്രസിഡൻറ് എൻ.കെ.കണ്ണൻ, സി.രാജഗോപാൽ, വി.വിനോദ്, നാഗനന്ദകുമാർ എന്നിവർ സംസാരിച്ചു.

palakkad news
Advertisment