Advertisment

പാലക്കാട് കനിവ് 108 ആംബുലൻസിൽ കോർഡിനേറ്റർ ആയിരുന്ന സ്റ്റാഫ് നഴ്‌സ്‌ മെൽബിന്റെ മരണം സുഹൃത്തുക്കളെ ദു:ഖത്തിലാഴ്ത്തി

New Update

publive-image

Advertisment

പാലക്കാട്‌: കനിവ് 108 ആംബുലൻസിൽ കോർഡിനേറ്റർ ആയിരുന്ന സ്റ്റാഫ് നഴ്‌സ്‌ ഇഎംടി മെൽബിൻ (34) ന്‍റെ ​മരണം ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. പറമ്പിക്കുളം ഭാഗത്ത് ആംബുലൻസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മെല്‍ബിന്‍ മരണപ്പെടുകയായിരുന്നു. ഭാര്യയും സ്റ്റാഫ് നഴ്‌സ്‌ ആണ്.ഒരു ചെറിയ കുഞ്ഞുണ്ട്. പാലക്കാട്‌ വടക്കഞ്ചേരി സ്വദേശിയാണ് മെൽബിൻ.

രോഗിയെ എടുക്കാൻ പോകുകയായിരുന്ന ആംബുലൻസ് ഹെയർപിൻ വളവിൽ വച്ച് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. മെൽബിന്റെ ആകസ്മിക വിയോഗം വിശ്വസിക്കാനാവാതെ പ്രയാസപ്പെടുകയാണ് പാലക്കാട്‌ ജില്ലയിൽ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവർ.

വളരെ കഠിനാധ്വാനിയും സൗമ്യശീലനുമായ ഒരു ചെറുപ്പക്കാരനായിരുന്നു മെൽബിൻ എന്ന് പാലക്കാട്‌ ജില്ലയിലെ ആരോഗ്യവകുപ്പിലെ സുഹൃത്തുക്കൾ അനുസ്മരിച്ചു. പല ദിവസങ്ങളിലും 14-17 മണിക്കൂറുകൾ വരെ ഡ്യൂട്ടി എടുക്കുമായിരുന്നുവത്രെ ! ജില്ലയിലെ മിക്ക സ്ഥലങ്ങളിലും എമർജൻസികൾ ഉണ്ടായപ്പോൾ മെൽബിൻ ഓടിയെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജില്ലയിലെ മിക്കവാറും ജീവനക്കാർക്കും മെൽബിൻ സുപരിചിതനും ആയിരുന്നു.

ഏത് പാതിരാത്രിയിലാണെങ്കിലും പ്രസന്നമായ മുഖത്തോടെ രോഗികളുടെ ജീവൻ രക്ഷിക്കാൻ മെൽബിൻ ഓടിയെത്തിയിരുന്നു. മെൽബിന്റെ വിയോഗം സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള കനിവ് ആംബുലൻസ് സർവീസുകൾക്ക് നികത്താനാവാത്ത നഷ്ടംകൂടിയാണ്.

palakkad news
Advertisment