Advertisment

അപകടാവസ്ഥയിലുള്ള ജൈനിമേട് കുമാരസ്വാമി കോളനിയിലെ തോടിന് കുറുകെയുള്ള പാലം പുതുക്കി പണിയണം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: അപകടം പതിവാവുമ്പോഴും പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിച്ചില്ല. മോഹന വാഗ്ദാനത്തിൽ കുടുങ്ങിയ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്. 2018ലെ മഹാപ്രളയത്തിലാണ് ജൈനിമേട് കുമാരസ്വാമി കോളനിയിലെ തോടിന് കുറുകെയുള്ള പാലം തകർന്നത്.

ദുരന്തനിവാരണ സമിതി സ്ഥലം സന്ദർശിച്ച് പാലംപുനർനിർമ്മാണ പദ്ധതി തയ്യാറാക്കി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എം.എൽ എഷാഫി പറമ്പിലും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും ചേർന്ന് 9-9-2020 -ല്‍ പുനർനിർമ്മാണത്തിനായി തറക്കല്ലിട്ടു.

2 വർഷത്തിനു ശേഷവും തറക്കല്ലിട്ടതല്ലാതെ  നിർമാണ പ്രവർത്തനം നടന്നില്ല. സ്ലാബിളകിയും കൈവരി തകരുകയും ചെയ്ത പാലത്തിൽ അപകടങ്ങൾ പതിവായി. തോടിൻ്റെ അരിക് ഭിത്തി തകർന്നത് സമീപത്തെ വീടുകൾക്കും ഭീഷണിയായി.

എന്നിട്ടും പാലം പുനർനിർമ്മാണത്തിനായി ജനപ്രതിനിധികൾ ആത്മാർത്ഥ ശ്രമം നടത്തിയില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു. പ്രളയം തുടർക്കഥയായതോടെ പാലം ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പാലം തകർന്നാർ കുമാരസ്വാമി കോളനി നിവാസികൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവും.

palakkad news
Advertisment