Advertisment

ചെറുകിട പാത്ര വിൽപ്പന വ്യാപാരികൾക്കായി 'സ്മോൾ അപ്ലൈൻസ് അസോസിയേഷൻ കേരള' എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ചെറുകിട പാത്ര വിൽപ്പന വ്യാപാരികൾക്കായി പുതിയ സംഘടന രൂപീകരിച്ചതായി പ്രസിഡണ്ട് കെ.ജെ. മുഹമ്മദ് ഷമീർ. വ്യാപാരികളുടെ ഉന്നമനം ലഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടന സാമൂഹിക സേവന മേഖലയിലും പ്രവർത്തിക്കുമെന്നും മുഹമ്മദ് ഷമിർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും കോവിഡ് കാലത്ത് ഇളവ് നൽകിയപ്പോഴും ചെറുപാത്ര വിൽപ്പന മേഖലക്ക് സർക്കാർ ഇളവ് നൽകിയിരുന്നില്ല. ഇലട്രോണിക്സ് ഒഴികെയുള്ള ഗൃഹോപകരണങ്ങൾ വിൽക്കുന്ന മേഖലയെ അവശ്യ വസ്തു നിയമത്തിൽ ഉൾപ്പെടുത്തേണ്ടതാണ് എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല.

വ്യാപാരികളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് 'സ്മോൾ അപ്ലൈൻസ് അസോസിയേഷൻ കേരള' എന്ന സംഘടന രൂപീകരിച്ചത്. സംസ്ഥാനത്ത് 14 ജില്ലാ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ജില്ലയിൽ 10 യൂണിറ്റുകളിലായി 500ഓളം സ്ഥാപനങ്ങൾ അംഗങ്ങളാണ്.

സാമൂഹിക സേവനത്തിൻ്റെ ഭാഗമായി പ്രളയത്തിലകപ്പെട്ട  തെക്കൻ ജില്ലകളിലേക്ക് അവശ്യവസ്തുക്കൾ നൽകിയതായും മുഹമ്മദ് ഷമീർ പറഞ്ഞു. സെക്രട്ടറി പി.എ. അബൂബക്കർ, ഹാരിഷ് പി.എം, ശെൽവൻ, ഫിറോസ് ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment