Advertisment

പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് പാലക്കാട് ഐഎംഎ ഹാളിൽ പോലീസ് എക്സിബിഷന് തുടക്കമായി

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ജില്ലാ പോലീസ് സ്മൃതി ദിനാചരണം നടത്തി. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരെ സ്മരിക്കുന്നതിന് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്.

പോലീസ് വകുപ്പിൽ സാമൂഹ്യ സേവന മേഖലയിലും, ദുര്‍ഘട പാതകളില്‍, കൊടുംതണുപ്പിനെ അതിജീവിച്ചും നടത്തുന്ന പോരാട്ടത്തിന്റേയും ജീവത്യാഗത്തിന്റേയും ഓര്‍മ പുതുക്കാൻ കൂടിയാണ് സ്മൃതി ദിനം ആചരിക്കുന്നത്.

ഇതോടനുബന്ധിച്ച് മൂന്നു ദിവസത്തെ എക്‌സിബിഷന് പാലക്കാട് ഐഎംഎ ഹാളിൽ തുടക്കമായി. ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡി വൈ എസ് പി യുമായ സി. ഡി. ശ്രീനിവാസൻ, ഡിസിആർബി ഡി വൈ എസ് പി എം. സുകുമാരൻ, ഡിസിബി ഡി വൈ എസ് പി സി. സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

മൂന്നു ദിവസത്തെ പ്രദർശനം സൗജന്യമാണെന്നും എല്ലാ ദിവസവും രാവിലെ 11മുതൽ വൈകീട്ട് ആറുമണിവരെയാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്നും ഡി വൈ എസ് പി പറഞ്ഞു. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

palakkad news
Advertisment