Advertisment

പാലക്കാട് പുതുപ്പള്ളിത്തെരുവിലെ ഫ്ലാറ്റിൽ തീപ്പിടുത്തം ! സമയോചിത ഇടപെടലില്‍ വൻ ദുരന്തം ഒഴിവായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പുതുപ്പള്ളിത്തെരുവിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നലെ രാത്രി അഗ്നിബാധ. വിവരം അറിഞ്ഞയുടൻ സ്ഥലത്ത് ഓടിയെത്തിയ വാർഡ് കൗൺസിലർ എം.സുലൈമാൻ്റെയും വെൽഫെയർ പാർട്ടി പ്രവർത്തകരുടെയും പ്രദേശത്തെ ചെറുപ്പക്കാരുടെയും സന്ദർഭോചിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.

സ്ഥലത്തെത്തിയവർ ചേർന്ന് തീയണക്കുകയാണ് ചെയ്തത്. വൈദ്യുത ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിന് കാരണമെന്ന് സംശയിക്കുന്നു. പുക ഉയരുന്നത് കണ്ട് ഫ്ലാറ്റിലുള്ളവർ ഇറങ്ങി പുറത്തേക്കോടി. കെ.എസ്.ഇ.ബി അധികൃതർക്ക് വിവരം നൽകുകയും അവർ സ്ഥലത്തെത്തി പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. സുരക്ഷാ പരിശോധനക്കു ശേഷം താമസക്കാരെ തിരിച്ചെത്തിച്ചു.

വെൽഫെയർ പാർട്ടി പ്രവർത്തകരായ പി.ലുഖ്മാൻ, എം.കാജാഹുസൈൻ, പി.അബ്ദുൽ ഹകീം, എം.റിയാസ്, ബി.ഷെരീഫ്, എം.ഫൈസൽ, അമാനുല്ല തുടങ്ങിയവരും പ്രദേശത്തെ ചെറുപ്പക്കാരുമാണ് തീ അണക്കാൻ നേതൃത്വം നൽകിയത്.

തീ അണക്കാൻ ഓടിയെത്തിയ ചെറുപ്പക്കാരെ കൗൺസിലർ എം.സുലൈമാൻ അഭിനന്ദിച്ചു.

palakkad news
Advertisment