Advertisment

എസ്‌ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ജനപ്രതിനിധി സംഗമം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ജില്ലയിലെ എസ്‌ഡിപിഐ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. ഒരു വർഷത്തെ പ്രവർത്തനം അവലോകനം ചെയ്തു. വാർഡ് മെമ്പർമാരും കൗൺസിലറും ചെയ്ത പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് യോഗം വിലയിരുത്തി.

11 മാസം കൊണ്ട് നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങളാണ് വാർഡുകളിൽ നടപ്പിലാക്കിയത്. കോവിഡ് പശ്ചാത്തലത്തിലും റോഡ് വികസനം, കുടിവെള്ള വിതരണം, ശുചീകരണ യജ്ഞം, സർക്കാർ ആനുകൂല്യങ്ങൾ, വിവിധ തരം പെൻഷനുകൾ, ധനസഹായങ്ങൾ, ഭവന നിർമ്മാണ സഹായം, പട്ടികജാതി- പട്ടിക വർഗ ഫണ്ടുകൾ, പ്ലസ് വൺ അപേക്ഷ സാക്ഷ്യപത്രങ്ങൾ, ഭക്ഷ്യ കിറ്റ് വിതരണം, ചികിത്സ ധനസഹായം, വാക്സിനേഷൻ തുടങ്ങി നിരവധി വികസന- ജന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുവാൻ സാധിച്ചു. ജില്ല മോണിറ്ററിംഗ് സമിതി ചെയർമാൻ കൂടിയായ ഇ.എസ് കാജ ഹുസൈൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൾ ജബ്ബാർ യോഗം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഷെഹീർ ചാലിപ്പുറം, ജനറൽ സെക്രട്ടറി കെ.ടി അലവി എന്നിവര്‍ സംസാരിച്ചു.

palakkad news
Advertisment