Advertisment

കാരക്കോൽ എലിഫന്റെസ് വെൽഫയർ ഫോറം കലണ്ടര്‍ പ്രകാശനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കാരക്കോൽ എലിഫന്റെസ് വെൽഫയർ ഫോറം പുറത്തിറക്കുന്ന കലണ്ടർ, പാലക്കാട് ജില്ലയിലെ ആദ്യ പ്രകാശനവും വിൽപ്പനയും മംഗലാംകുന്ന് തറവാട്ടിൽ മംഗലാംകുന്ന് പരമേശ്വരൻ (ഓൾ കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്) അവർകൾക്ക് നൽകി ആരംഭിച്ചു. ശശി മണ്ണാർക്കാട് (ആന പാപ്പാൻ), ബിനു അടിമാലി (ആന പാപ്പാൻ) എന്നിവർക്കും കലണ്ടർ കൈമാറി.

പാലക്കാട് ജില്ലാ ആനപ്രേമി സംഘത്തിനെ പ്രതിനിധീകരിച്ച് ഹരിദാസ് മച്ചിങ്ങൽ (പ്രസിഡൻ്റ്), ഗുരുജി കൃഷ്ണ (സെക്രട്ടറി) പ്രതീഷ് പുതുപ്പരിയാരം (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവർ പങ്കെടുത്തു.

കാരക്കോൽ എലിഫൻ്റ് വെൽഫെയർ ഫോറം സെക്രട്ടറി മുകേഷ് കൃഷ്ണ ജോത്സന മോഹൻ (പ്രസിഡന്റ്), രാജേഷ്.എം (രക്ഷാധികാരി), സൂരജ് മുരളീധരൻ (വൈ.പ്രസിഡന്‍റ്), അനൂപ് എസ് കുറുപ്പ് (ഖജാൻജി), എന്നിവരും പങ്കെടുത്തു. കേരളത്തിലുള്ള 12 കരിവീരകേസരികളെ ഉൾപ്പെടുത്തിയാണ് ഈ കലണ്ടർ ഇറക്കിയിരിക്കുന്നത്.

ചടങ്ങിൽ കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കൻ്റ് 62 മില്ലിസെക്കൻ്റ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പറഞ്ഞ മാസ്റ്റർ ക്രിത്തിക്ക് എസ്.മേനോന്  ശിശുദിനത്തിൽ കാരക്കോൽ എലിഫന്റെ വെൽഫെയർ ഫോറം കലണ്ടർ നല്കി ആദരിച്ചു.

palakkad news
Advertisment