Advertisment

കാക്കിക്കുള്ളിലെ കാരുണ്യം വീണ്ടും... നഗരഹൃദയത്തിലെ ബിഒസി റോഡിൽ അവശനായി കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചാണ് ഇത്തവണ പാലക്കാട്ടെ പോലീസുകാർ കാരുണ്യത്തിന് മാതൃകയായത്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നഗരഹൃദയഭാഗത്തെ ബിഒസി റോഡിൽ അവശനായി കിടന്ന വയോധികനെ ജില്ലാശുപത്രിയിലെത്തിച്ച് പാലക്കാട്ടെ പോലീസുകാർ വീണ്ടും കാരുണ്യത്തിന് മാതൃകയായി. ഇന്നു രാവിലെ 10.30 നാണ് തമിഴ്നാട് സ്വദേശിയായ 75 വയസ്സു തോന്നിക്കുന്ന വയോധികൻ അവശനിലയിൽ കടവരാന്തയിൽ കിടക്കുന്നതു കണ്ടത്.

ആമ്പുലൻസ് വരുത്തി, പുതുവസ്ത്രം ധരിപ്പിച്ച് ജില്ലാശുപത്രിയിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയാണെന്നും മക്കൾ നോക്കുന്നുണ്ടെങ്കിലും വീടുവിട്ടിറങ്ങി വന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയാണെന്നും പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനായ സായൂജ് നമ്പൂതിരിയും സഹപ്രവർത്തകരുമാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഏതാനും ദിവസങ്ങൾക്കു മുമ്പു് രാത്രിയില്‍ പണി പൂർത്തിയാകാതെ കിടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ അവശനിലയിൽ കിടന്നിരുന്ന ക്യാൻസർ രോഗിയെ രാത്രിതന്നെ ജില്ലാശുപത്രിയിൽ എത്തിച്ചിരുന്നു. തൊണ്ടയിൽ ക്യാൻസർ ബാധിച്ചിരുന്നതിനാൽ ഒരാഴ്ച്ചയായി ഭക്ഷണം കഴിക്കാതെയായിരുന്നു അയാൾ കിടന്നിരുന്നത്.

Advertisment