Advertisment

പാലക്കാട് ജില്ലാ ടെക്സ്റ്റയിൽ മസ്ദൂർ സംഘം പാറ്റ്‌സ്‌പിന്‍  യൂണിറ്റിലെ കോൺട്രാക്ട് തൊഴിലാളി യൂണിയൻ്റെ വാർഷിക ജനറൽ ബോഡി യോഗം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് ജില്ലാ ടെക്സ്റ്റയിൽ മസ്ദൂർ സംഘം (ബിഎംഎസ്) പാറ്റ്‌സ്‌പിന്‍  യൂണിറ്റിലെ കോൺട്രാക്ട് തൊഴിലാളി യൂണിയൻ്റെ വാർഷിക ജനറൽ ബോഡി യോഗം കഞ്ചിക്കോട് 'മസ്ദൂർ ഭവനിൽ 'വെച്ച് നടത്തി. ബിഎംഎസ് ജില്ലാ ജോയൻ്റ് സെക്രട്ടറി വി. ശിവദാസ് ഉത്ഘാടനം ചെയ്തു.

കോൺട്രാക്ട് തൊഴിലാളികൾക്ക് മാന്യമായ ശമ്പളവർദ്ധനവ് നൽകുവാൻ മാനേജ്മെൻ്റ് തയ്യാറാവണമെന്ന് അദേഹം ആവശ്യപ്പെട്ടു. ടെക്സ്റ്റയിൽ മസ്ദൂർ സംഘം ജില്ല ജനറൽ സെക്രട്ടറി എം അനന്തൻ, ബിഎംഎസ് പുതുശ്ശേരി പഞ്ചായത്ത് കമ്മിറ്റി ജോയൻ്റ് സെക്രട്ടറി പി.എ സുരേഷ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: പ്രസിഡൻ്റ് - സുനിൽ കുമാർ, വൈസ് പ്രസിഡൻ്റ് - സുജിത. ആർ, പ്രിയ. കെ കുമാരൻ എം, സെക്രട്ടറി - എസ് ശിവദാസ്, ജോയൻ്റ് സെക്രട്ടറി - രമ എം. ചെമ്പകം. കെ, ശ്രീജ. സി, ട്രഷറർ - അനിൽ കുമാർ, പ്രവർത്തക സമ്മിതി അംഗങ്ങൾ - രതീഷ്, രാജേഷ് .എ, സുനിൽ ബി.

Advertisment