Advertisment

സ്വകാര്യ മെഡിക്കൽ ലോബികൾക്കായി പാലക്കാട് മെഡിക്കൽ കോളേജിൻ്റെ വികസനം സർക്കാർ അട്ടിമറിക്കുകയാണ് - രമ്യഹരിദാസ് എംപി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സ്വകാര്യ മെഡിക്കൽ ലോബികൾക്കായി സർക്കാർ പാലക്കാട് മെഡിക്കൽ കോളേജിൻ്റെ വികസനം അട്ടിമറിക്കുകയാണെന്ന് രമ്യഹരിദാസ് എംപി. ജോലി നിയമനത്തിലും വിദ്യാർത്ഥി പ്രവേശനത്തിലും പട്ടികജാതി - വര്‍ഗക്കാരെ തഴഞ്ഞ് സർക്കാർ വർഗ വഞ്ചന കാണിച്ചെന്നും എംപി രമ്യ ഹരിദാസ് ആരോപിച്ചു.

മെഡിക്കൽ കോളേജ് സംരക്ഷണ സമിതി കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. പട്ടികജാതി-വർഗ പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതവും അതിർത്തി ജില്ലയും പരിഗണിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ പാലക്കാടിന് മെഡിക്കൽ കോളേജ് അനുവദിച്ചത്.

പട്ടികജാതി വർഗ്ഗ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മെഡിക്കൽ കോളേജ് വികസനത്തിനായി 30 ഏക്കർ സ്ഥലമാണ് ഉമ്മൻ ചാണ്ടി സർക്കാർ ഏറ്റെടുത്തത്. കഴിഞ്ഞ 6 വർഷമായി മെഡിക്കൽ കോളേജിൻ്റ വികസനം ഒച്ചിനെപ്പോലും നാണം കെടുത്തും വിധമാണ്. ഇതിനോടകം 650 കോടിയിലേറെ ചെലവഴിച്ചിട്ടും ഒപി പോലും വേണ്ട വിധം പ്രവർത്തിക്കുന്നില്ല.

ചികിത്സക്കായി കോയമ്പത്തൂരിനെയും തൃശൂരിനെയും ആശ്രയിക്കുന്നതൊഴുവാക്കാൻ കൊണ്ടുവന്ന മെഡിക്കൽ കോളേജിൻ്റ വികസനം സ്വകാര്യ ആശുപത്രികൾക്കായി അട്ടിമറിക്കുകയാണ്. മെഡിക്കൽ കോളേജ് നിയത്തിലെയും ഇന്ത്യൻ ഭരണഘടനയിലെയും സംവരണതത്വങ്ങൾ മെഡിക്കൽ കോളേജിൽ അട്ടിമറിക്കപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും എംപി രമ്യ ഹരിദാസ് പറഞ്ഞു.

സുബ്രമണ്യൻ മംഗലം അദ്ധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാൽ, മാരിയപ്പൻ നീലിപ്പാറ, ആനന്ദലക്ഷ്മി, ഉണ്ണികൃഷ്ണൻ പാലപ്പുറം, മായാണ്ടി മാത്തൂർ, വേലായുധൻ പട്ടാമ്പി, പത്മ മോഹനൻ എന്നിവർ സംസാരിച്ചു. ഒപി പ്രവർത്തനക്ഷമമാകുക, തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നടപ്പിലാക്കുക, ചെലവഴിച്ച ഫണ്ടിൽ വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

Advertisment