Advertisment

കേരള വികലാംഗ ക്ഷേമ സംഘടന പാലക്കാട് ജില്ലാ കമ്മിറ്റി ഭിന്നശേഷിക്കാരുടെ സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

പാലക്കാട്: കേരള വികലാംഗ ക്ഷേമ സംഘടന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാട്ടി പഞ്ചായത്തിലെ ഭിന്നശ്ശേഷിക്കാരുടെ പഞ്ചായത്ത് തല സമ്മേളനം വണ്ടിത്താവളം കെ.കെ.എം ഹയർ സെക്കൻഡറിസ്കൂളിൽ ചേർന്നു.

യോഗത്തിന്റെ ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കാദർ നാട്ടിക നിർവഹിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി വൈശാഖ്‌ മുണ്ടൂർ, ജില്ലാ പ്രസിഡന്റ് പ്രമോദ് എലപ്പുള്ളി, സംസ്ഥാന ട്രഷറർ ടി.പി.വിനോദ് ശങ്കർ, സംസ്ഥാന ജോയിൻ സെക്രട്ടറി പി.ബി അംബുജാക്ഷി, രജനി പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment