Advertisment

ചിറ്റൂർ തത്തമംഗലം നഗരസഭാ യോഗം ഓൺലൈൻ ആയി കൂടുന്നതിന് പിന്നിൽ ചെയര്‍പേഴ്സന്‍റെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ചിറ്റൂർ തത്തമംഗലം നഗരസഭാ യോഗം ഓൺലൈൻ ആയി കൂടുന്നതിന് പിന്നിൽ ചെയര്‍പേഴ്സന്റെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിത സ്വന്തം ഭർത്താവിന് നഗരസഭയുടെ കടമുറി നിയമങ്ങൾ ലംഘിച്ച് നൽകിയതിൽ പ്രതിഷേധങ്ങളും നിയമനടപടികളും നടക്കുന്ന സാഹചര്യത്തിൽ, നഗരസഭയുടെ കൗൺസിൽ യോഗം ഓൺലൈൻ ആക്കുന്നതിന് പിന്നിൽ ചെയർപേഴ്സന്റെ ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം.

കോവിഡ് മാനദണ്ഡങ്ങളുടെ പേര് പറഞ്ഞു 2500 ഓളം സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കൗൺസിൽ ഹാളിൽ 29 അംഗങ്ങളുള്ള കൗൺസിലർമാരുടെ യോഗം കൂടാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ നഗരസഭ യോഗം ബഹിഷ്കരിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിൽ വായ് മൂടികെട്ടി പ്രതിഷേധിച്ചു.

Advertisment