Advertisment

വിശ്വാസിന്റെ കരുതൽ പത്താം വാർഷികത്തിലേക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

വിശ്വാസ് വാർഷിക പൊതു യോഗത്തിൽ  ജില്ലാ കളക്ടറും വിശ്വാസ് പ്രസിഡന്റുമായ മൃണ്മയി ജോഷി വാർഷിക റിപ്പോർട്ട്  സെക്രട്ടറി പി. പ്രേംനാഥിനു നൽകി പ്രകാശനം ചെയ്യുന്നു 

പാലക്കാട്: കുറ്റകൃത്യങ്ങൾക്കും, അധികാര ദുർവിനിയോഗത്തിനും, അവകാശ നിഷേധത്തിനും  ഇരകളായവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള  വിശ്വാസിന്റെ പ്രവർത്തനങ്ങൾ  പത്താം വാർഷികത്തിലേക്ക് കടക്കുകയാണ്.

കഴിഞ്ഞ ഒരു വർഷം  വിവിധ തലങ്ങളിൽ സാമൂഹ്യക്ഷേമത്തിനായും ബോധവൽക്കരണത്തിനായും നിരവധി പരിപാടികൾ നടത്തി. കേരള മനുഷ്യാവകാശ കമ്മീഷന്റെ സഹകരണത്തോടെ പാലക്കാട് ജില്ലയിലെ വകുപ്പ് മേധാവികൾക്കും, വില്ലേജ് ഉദ്യോഗസ്ഥർക്കുമായി മനുഷ്യാ വകാശ നിയമങ്ങൾ നടപ്പിലാക്കേണ്ട ആവശ്യത്തെക്കുറിച്ചും കമ്മീഷന്റെ പ്രവർത്തനങ്ങളെ കുറിച്ചും പരിപാടി കൾ, മനുഷ്യാവകാശ, ഭരണഘടന ദിനാഘോഷങ്ങൾ, വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് സംവാദം, ഓൺലൈൻ ചൂഷണങ്ങളെ സംബന്ധിച്ച ഡോ. സുനിതാ കൃഷ്ണന്റെ നേതൃത്വത്തിൽ സെമിനാർ, സീനിയർ ചേംബർ മുഖേന നിർദ്ധന യുവതികൾക്ക് തയ്യിൽ മെഷിൻ വിതരണം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സർക്കാർ മന്ദിരത്തിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന സാധന സാമഗ്രികളുടെ വിതരണം, ഗാർഹിക പീഡനത്തിന് ഇരകളായ സ്ത്രീകൾക്ക്‌ വിശ്വാസ് നിയമവേദി മുഖേന സൌജന്യ നിയമസഹായം, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസചിലവുകൾക്ക്‌  ധനസഹായം, പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഡോ. പി. ആർ. ജി. മാത്തൂരിന് വിശ്വാസ് ലൈഫ് ടൈം അച്ചിവ്മെന്റ് പുരസ്‌കാരം, വി. എൻ. രാജൻ മെമ്മോറിയൽ വിക്ടിമോളജി ലൈബ്രറി, അഴിമതി വിരുദ്ധ ദിനാഘോഷം, അൻപതിൽ അധികം വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ് പ്രോഗ്രാം, സർക്കാർ സ്ത്രീ, ശിശു മന്ദിരം, മഹിളാ മന്ദിരം, ചിൽഡ്രൻസ് ഹോം എന്നിവടങ്ങളിലെ താമസ ക്കാർക്ക് സൗജന്യ സർക്കസ് പ്രദർശനം, മുൻ ഐ. ജി വി. എൻ. രാജൻ, ഡോ. എൻ. ആർ. മാധവ മേനോൻ എന്നിവരുടെ അനുസ്മരണവും, ഫോട്ടോ അനാചാദാനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.

സിവിൽ സ്റ്റേഷനിലും കോടതിയിലും എത്തുന്ന നിർദ്ധനരായവർക്കുള്ള ഉച്ചക്കൊരൂൺ എന്ന സൗജന്യ ഉച്ച ഭക്ഷണപരിപാടി, കേസിന്റെ വിവരങ്ങൾ സൗജന്യമായി അറിയാവുന്ന  ഇ നീതികേന്ദ്ര, കോടതി വളപ്പിലെ വിശ്വാസ് ടോയ്ലറ്റ് കോംപ്ല ക്സ്  എന്നിവയും നടത്തി വരുന്നുണ്ട്.

ജില്ലാ കളക്ടറും വിശ്വാസ് പ്രസിഡന്റു മായ മൃണ്മയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി. പ്രേംനാഥ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്മാരായ ബി. ജയരാജൻ, അഡ്വ. ആർ. ദേവീകൃപ, ട്രഷറർ ഡോ. കെ  തോമസ് ജോർജ്, പി. രഘുനന്ദന ൻ,  അഡ്വ. എസ്. ശാന്താദേവി, എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : മൃണ്മയി ജോഷി (പ്രസിഡന്റ്‌), ബി. ജയരാജൻ, അഡ്വ. ആർ. ദേവീകൃപ (വൈസ് പ്രസിഡന്റ്)  പി. പ്രേംനാഥ് (സെക്രട്ടറി), പി. രഘുനന്ദനൻ (ട്രഷറർ), അഡ്വ. എൻ. രാഖി, ദീപ ജയപ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), ഡോ. ജോസ് പോൾ, എം. അൻസാരി, എം. പി. സുകുമാരൻ, ഡോ. കെ. തോമസ് ജോർജ്,   എം. ദേവദാസൻ, രാജി അജിത് (മാനേജിങ് കമ്മിറ്റി അംഗങ്ങൾ ) അഡ്വ. എസ്. ശാന്താദേവി (വിശ്വാസ് നിയമ വേദി ചെയർ പേഴ്സൺ), അഡ്വ. കെ. വിജയ (കൺവീനർ).

Advertisment