Advertisment

പൊലീസ്​ കായികക്ഷമത പരീക്ഷ: മലമ്പുഴ-കഞ്ചിക്കോട്​, ഹേമാംബിക നഗർ-ധോണി റോഡിൽ ഗതാഗത നിയന്ത്രണം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്​: ജില്ലയിൽ ജൂലൈ 5​ മുതൽ 8 വരെയും 10 മുതൽ 13 വരെയും 19 മുതൽ 27 വരെയും പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക്​ രണ്ടുവരെ പി.എസ്​.സി നടത്തുന്ന പൊലീസ്​ കോൺസ്റ്റബിൾ ഐ.ആർ.ബി കമാ​ൻഡോ വിംഗ്​ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഉദ്യോഗാർഥികൾക്കുള്ള കായികക്ഷമത പരീക്ഷ രണ്ട്​ സ്ഥലങ്ങളിലായി നടക്കുന്നു.

റെയിൽവേ കോളനി കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുനിന്നും തുടങ്ങി ധോണി എക്കോ ടൂറിസം സെന്‍റർവരെയുള്ള റോഡിലും കഞ്ചിക്കോട്​ ഗ്രാമലക്ഷ്മി മുദ്രാലയത്തിന്​ സമീപത്തുനിന്നും തുടങ്ങി മലമ്പുഴ റോക്ക്​ ഗാർഡൻ വരെയുള്ള റോഡിലുമാണ്​ കായികക്ഷമത പരീക്ഷ നടക്കുന്നത്​.

ഈ ദിവസങ്ങളിൽ ആൾതിരക്ക്​ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ റോഡുകളിൽ ഗതാഗതനിന്ത്രണം ഉണ്ടായിരിക്കുമെന്ന്​ പാലക്കാട്​ ഡിവൈ.എസ്​.പി അറിയിച്ചു. ഈ ദിവസങ്ങളിൽ മലമ്പുഴയിൽനിന്നും കഞ്ചിക്കോട്​ ഭാഗത്തേക്ക്​ പോകുന്ന വാഹനങ്ങൾ മലമ്പുഴ ഗാർഡന്‍റെ മുൻവശംവെച്ച്​ തിരിച്ചുവിടും.

കഞ്ചിക്കോടുനിന്ന്​ മലമ്പുഴയിലേക്ക്​ വരുന്ന വാഹനങ്ങൾ എൻ.എച്ചിന്​ താഴെ ഓവർബ്രിഡ്​ജിൽ​വെച്ച്​ തിരിച്ചുവിടുന്നതാണ്​. ആനക്കൽ മലമ്പുഴ ഭാഗത്തേക്ക്​ പുല്ലാംകുന്ന്​ വഴി പോകുന്ന പ്രദേശിവാസികളെ ടെസ്​റ്റിന്​ ഇടയിലുള്ള സമയക്രമം ​വെച്ച്​ കടത്തിവിടും.

ഒലവക്കോട്​-താണാവ്​ ഭാഗത്തുനിന്നും അകത്തേത്തറ എൻ.എസ്​.എസ്​ എഞ്ചിനീയറിംഗ്​ കോളജ്​, ചിത്ര ജംഗ്​ഷൻ, മലമ്പുഴ ഭാഗത്തേക്ക്​ പോകുന്ന യാത്രക്കാർ കല്ലേക്കുളങ്ങര എ ടു ഇസഡ്​ എന്ന സ്ഥാപനത്തിന്​ വലതുഭാഗ​ത്തുള്ള റോഡ്​ വഴി പോകണം. പൊതുജനങ്ങൾ ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും പൊലീസ്​ അറിയിച്ചു.

Advertisment