Advertisment

പാലക്കാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ കോളജ് അധ്യാപകർക്കായി ലഹരി വിരുദ്ധ ബോധ വത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. നൂറണി ശാരദ ശങ്കർ കല്യാ ണമണ്ഡപത്തിൽ നടന്ന പരാപാടി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉ ദ്ഘാടനം ചെയ്തു.

ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുക ളിലും ആന്റി നാർകോട്ടിക് ക്ലബ് കോഡിനേറ്റർമാരായ യോദ്ധാവ് എ ന്നറിയപ്പെടുന്ന അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. 250-ഓളം അധ്യാപകരും 76-ഓളം ജനമൈത്രി ഓഫീസർമാരും വിവി ധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും ജനമൈത്രി സി.ആർ.ഒ മാരും പങ്കെടുത്തു.

publive-image

ജി.എച്ച്.എസ്.എസ് കോഴിപ്പാറ സ്കൂളിലെ അധ്യാപകരും വി ദ്യാർഥികളും തയ്യാറാക്കിയ ഷോർട്ട് ഫിലിമിന്റെ പ്രദർശനം, ആ സബിൻസ് സ്പേസ് ഫോർ ഡാൻസ് സ്കൂളിലെ വിദ്യാർഥികളായ ആഷ്ലി ഉഷ, ഋഷിക പ്രഭാസ്, പി. അമേയ, ശ്രുതിഷാ എന്നിവരുടെ ലഹരി വിരുദ്ധ ബോധവത്ക്കരണ നൃത്തവും നടന്നു.

രണ്ട് ദിവസ ങ്ങളിലായി നടന്ന ശിൽപ്പശാലയിൽ ലഹരി വസ്തുക്കളുടെ ദൂഷ്യഫ ലങ്ങളെ കുറിച്ചും നിയമവശങ്ങളെ കുറിച്ചും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ജില്ലാ ആശുപത്രിയിലെ സൈ ക്കോളജിസ്റ്റ് ഡോ. ശരത്, സാമൂഹ്യനീതി വകുപ്പ് കൗൺസിലർ മാ ത്യു ജോസഫ് എന്നിവർ ക്ലാസെടുത്തു.

ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അധ്യക്ഷനായി. ഡിവൈ.എസ്.പി. എം. അനിൽകു മാർ, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി, ആർ. ശ്രീകുമാർ, ഡിവൈ. എസ്.പിമാരായ വി.കെ. രാജു, ആർ, അശോകൻ, ഒയിസ് ഇന്റർനാ ഷണൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശുദ്ധോധനൻ, നൂറ ണി ഗ്രാമ സമുദായം ശിവരാമകൃഷ്ണൻ, ജില്ലാ ജനമൈത്രി എ.ഡി. എൻ.ഒ. ആറുമുഖൻ പങ്കെടുത്തു.

Advertisment