Advertisment

എസ് വൈ എസ് തൃത്താല സോണ്‍ യൂത്ത് പാര്‍ലമെന്റ് മാർച്ച് 11 ന് കൂനംമൂച്ചിയില്‍

New Update

publive-image

Advertisment

തൃത്താല: 'സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം' എന്ന പ്രമേയത്തില്‍ എസ് വൈ എസ് തൃത്താല സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ 8 മുതല്‍ രാത്രി 9 വരെ കൂനംമൂച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

publive-image

എസ് വൈ എസ് യൂത്ത് പാര്‍ലമെന്റ് പന്തല്‍കാല്‍നാട്ടല്‍ കര്‍മം.

സോഷ്യല്‍ ആക്ടിവിസത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ യുവതയെ പ്രാപ്തമാക്കുക, സാമൂഹിക ഇടപെടലിന്റെ പ്രാദേശിക സാധ്യതകള്‍ കണ്ടെത്തുക, സംഘടനാ സംവിധാനത്തിന്റെയും ഇടപെടല്‍ രീതികളുടെയും പുനഃരാവിഷ്‌കരണം സാധ്യമാക്കുക തുടങ്ങിയവയാണ് യൂത്ത് പാര്‍ലമെന്റ് ലക്ഷ്യമാക്കുന്നത്.

publive-image

എസ് വൈ എസ് യൂത്ത് പാര്‍ലമെന്റിന്റെ ഭാഗമായി സോണ്‍ കമ്മിറ്റി കൂറ്റനാട്ട് നടത്തിയ യൂത്ത് മാര്‍ച്ച്.

കോണ്‍സെപ്റ്റ് ടോക്ക്, വിഷന്‍ ക്വസ്റ്റ്, വര്‍ക്‌ഷോപ്, ലോക്കല്‍ ഹിസ്റ്ററി, ഫോക്കസ് പോയിന്റ്, ഡയലോഗ്, ദി മെസ്സേജ് തുടങ്ങി ഒമ്പത് സ്‌പെല്ലുകളായാണ് യൂത്ത് പാര്‍ലമെന്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മത, സാമൂഹിക, സാംസ്‌കാരിക, അക്കാദമിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ജനപ്രതിനിധികളും പങ്കെടുക്കും.

എസ് വൈ എസ് തൃത്താല സോണ്‍ പ്രസിഡണ്ട് മുസ്തഫ അഹ്‌സനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി. വി. മുഹിയുദ്ധീന്‍കുട്ടി മുസ്‌ലിയാര്‍ താഴപ്ര ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പി എം സി മുഹമ്മദ് ഹസന്‍ ഹാജി പതാക ഉയര്‍ത്തും.

സാമൂഹിക വികസനം, സാംസ്‌കാരിക നിക്ഷേപം, സോഷ്യല്‍ ആക്ടിവിസം - മൗലിക വിചാരങ്ങള്‍, സാധ്യതയും പ്രയോഗവും, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, പ്രാദേശിക ചരിത്രം, കൃഷി, തൊഴില്‍, സംരംഭകത്വം, ലിബറല്‍ മോഡേണിറ്റി - സ്ത്രീ, കുടുംബം, നിലപാട്, നേര്‍വഴിയുടെ ചുവടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

കാലത്ത് 11.45ന് നടക്കുന്ന പ്രാദേശിക ചരിത്ര സെഷനില്‍ എഴുത്തുകാരന്‍ പി സുരേന്ദ്രനും വൈകിട്ട് 4. 30ന് നടക്കുന്ന പ്രാദേശിക വികസനം സെഷനില്‍ മന്ത്രി എം ബി രാജേഷും സദസ്സുമായി സംവദിക്കും.

വൈകിട്ട് ഏഴുമണിക്ക് പ്രവാചക കാവ്യാലാപനത്തോടെ ആരംഭിക്കുന്ന സമാപന സംഗമത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി സന്ദേശ പ്രഭാഷണവും റഹ്മത്തുല്ലാഹ് സഖാഫി എളമരം മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍,  അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍ (ജില്ലാ വൈസ് പ്രസിഡന്റ്) മുസ്തഫ അഹ്‌സനി ചിറ്റപ്പുറം (സോണ്‍ പ്രസിഡന്റ്)

പി. എം. സി. സമര്‍ ഹുസൈന്‍ (കണ്‍വീനര്‍, മീഡിയ സമിതി)

ജഅ്ഫര്‍ സ്വാദിഖ് സഖാഫി പടിഞ്ഞാറങ്ങാടി (സോണ്‍ ഫിനാ. സെക്രട്ടറി)

Advertisment