Advertisment

പുതുപ്പരിയാരം പഞ്ചായത്ത് സെക്കന്റ് വില്ലേജ് ഓഫീസർ മഞ്ജു മോളെ അനുമോദിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

പുതുപ്പരിയാരം: പുതുപ്പരിയാരം പഞ്ചായത്ത് സെക്കന്റ് വില്ലേജ് ഓഫീസർ മഞ്ജു മോളെ അനുമോദിച്ചു. സർക്കാർ ഉത്തരവ് പ്രകാരം 2020ന് മുൻപ് ക്ഷേമ പെൻഷൻ വാങ്ങുന്നവർ പുതിയ വരുമാന സർട്ടിഫിക്കേറ്റ് നൽകണം എന്നതിൽ ഇതിന് മാത്രം 3250വരുമാന സർട്ടിഫിക്കേറ്റുകളും ഈ കാലയളവിൽത്തന്നെ മറ്റു സർട്ടിഫിക്കേറ്റുകളും എല്ലാം കുടി 6000ത്തിന് മുകളിൽ, കണ്ണ് വേദന ഉൾപ്പടെ മറ്റു പ്രശ്നങ്ങൾ വന്നിട്ടും വക വെക്കാതെ സമയബന്ധിതമായി ചെയ്തു കൊടുത്ത് ജനങ്ങളെ വില്ലേജ് ഓഫീസ് കയറ്റി കഷ്ടപെടുത്തതെ അന്വേഷണം നടത്തി നൽകിയതിനാണ് അനുമോദിച്ചത്.

പഞ്ചായത്തിലെ 17 വാർഡ് വില്ലേജ് സെക്കന്റ് പരിധിയിൽ ആണ്. പാലക്കാട്‌ പരിധിയിൽ തന്നെ കൂടുതൽ സർട്ടിഫിക്കേറ്റ് നൽകിയ വില്ലേജ് എന്ന ബഹുമതിയും ഉണ്ട്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതയിൽ പുതുപ്പരിയാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ജയപ്രകാശ് ഉപഹാരം നൽകി. ടി.എസ്. ദാസ്, എം.എം രവീന്ദ്രൻ, വില്ലേജ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Advertisment