Advertisment

അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌ നട്ടുപിടിപ്പിച്ച തീറ്റ പുൽകൃഷി വിളവെടുപ്പു് നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

തീറ്റപ്പുൽകൃഷി വിളവെടുപ്പ് നടത്തുന്നു

മലമ്പുഴ: അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌ എംജിഎൻആർഇജിഎസ്, പൊതുഭൂമിയിൽ നട്ടുപിടിപ്പിച്ച ജൈവ തീറ്റപ്പുൽ കൃഷി വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനിത അനതകൃഷ്ണൻ നിർവഹിച്ചു. അകത്തേത്തറ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ്‌ ജയകൃഷ്ണൻ വിതരണം ഉത്ഘാടനം ചെയ്തു.

മെമ്പർ സ്മിതം ആൽബിൻ, ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ, തൊഴിലുറപ്പ് വിജിലൻസ് & മോണിറ്ററിന് കമ്മിറ്റി അംഗം അനന്തകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

പഞ്ചായത്തിനെ കാർബൺ തുലിതമാക്കുക, ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ജൈവപരിപാലന സമിതിയുടെ സംയുക്ത പ്രവർത്തനമായാണ് ഈ പ്രവർത്തികൾ നടക്കുന്നത്. ഇതോടനുബന്ധിച്ച് കോരതൊടി (ഗ്രാമവഴികൾ) കയർ ഭൂവസ്ത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ്‌ നിർമ്മാണം പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

Advertisment