Advertisment

ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ സെമിനാർ മാർച്ച് 28 ന് ഗവ: വിക്ടോറിയ കോളജില്‍

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നു. വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് മാർച്ച് 28 ന് "വൈക്കം സത്യാഗ്രഹവും കേരള നവോത്ഥാനവും" എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര സെമിനാർ പാലക്കാട് ഗവ: വിക്ടോറിയ കോളേജ് സെമിനാർ ഹാളിൽ കാലത്ത് 10 മണിക്ക് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയായ യുവതിയെ പീഡിപ്പിച്ചതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം നഷ്ടമാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയം ജനാധിപത്യ ധ്വംസനവും ഫാസിസവുമാണെന്ന് യോഗം വിലയിരുത്തി.

എ. ഗോപിനാഥൻ, പി. പ്രീത, പ്രഫ.എം.ഉണ്ണികൃഷ്ണൻ, വി.ആർ. കുട്ടൻ, എം.ഗോവിന്ദൻകുട്ടി, പി.എസ്.നാരായണൻ, കെ.ടി. പുഷ്പവല്ലി നമ്പ്യാർ, എം.ജി.സുരേഷ് കുമാർ, എ.ഭാസ്ക്കരൻ, എസ്. സേവ്യർ, ഒ. മരയ്ക്കാർ, പി.കെ.ജയൻ, പി.വിശ്വംബരൻ, കെ.എം.സുരേഷ് കുമാർ, സി.എൻ. വിപിന കുമാരൻ, എം. സാവിത്രി, ഉഷ പാലാട്ട് എന്നിവർ പ്രസംഗിച്ചു.

Advertisment