Advertisment

ഫോർച്യൂൺ മാൾ വിവാദം: നിജസ്ഥിതി അറിയിച്ച് ബിഷപ്പിൻ്റെ ഇടയലേഖനം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

പാലക്കാട്: വ്യാജരേഖ ചമച്ച് സുൽത്താൻപേട്ട രൂപതയുടെ സ്ഥലം ഫോർച്ച്യൂൺ മാൾ നിർമ്മിക്കാൻ നൽകിയെന്ന ആരോപണത്തിൽ വിശദീകരണവുമായി  സുൽത്താൻപേട്ട രൂപത ബിഷപ്പിൻ്റെ ഇടയലേഖനം.

വ്യാജരേഖ ചമച്ച് സുൽത്താൻ പേട്ട രൂപതയുടെ വസ്തു ഫോർച്യൂൺ മാൾ ചെയർമാൻ ഐസക് വർഗ്ഗീസ് തട്ടിയെടുത്തു എന്ന ഒരു വിഭാഗം വിശ്വാസികളുടെ വാദങ്ങൾക്ക് ഉൾപ്പെടെ വിശദീകരണം നൽകിക്കൊണ്ടാണ് കഴിഞ്ഞ ഞായറാഴ്ച്ച പള്ളികളിൽ ഇടയലേഖനം വായിച്ചത്.

publive-image

നിയമപരമായി തന്നെയാണ് കരാറടിസ്ഥാനത്തിൽ വാടകക്ക് സ്ഥലം കൊടുത്തിരിക്കുന്നതെന്ന് ഇടയലേഖനത്തിൽ പറയുന്നു.

രൂപതയുടെ പല വസ്തുക്കളും ഇത്തരത്തിൽ കോൺവെൻറുകൾ, ഗുരു ഭവനങ്ങൾ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങൾ തുടങ്ങാൻ നൽകിയതും ഇടയലേഖനത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.

publive-image

അതേസമയം സംഭവത്തിൽ വിശ്വാസികളെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ വ്യാജവാർത്തകളും ചമച്ച് പത്രസമ്മേളനങ്ങൾ നടത്തി അടിസ്ഥാന രഹിതമായ  വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്  ഐസക് വർഗ്ഗീസും പ്രതികരിച്ചു .

രൂപതയിലെ വൈദികർ തമ്മിലുള്ള ഗ്രൂപ്പുവഴക്കിൽ തന്നെ ബലിയാടാക്കുകയാണെന്നും സത്യം ദൈവം പുറത്തു കൊണ്ടുവന്നെന്നും ഐസക് വർഗ്ഗീസ് പറഞ്ഞു.

Advertisment