/sathyam/media/post_attachments/LsMGcaFTtVwQhaVStyka.jpg)
മണ്ണാർക്കാട്:ശ്രീ ഭദ്ര വിദ്യാ നികേതൻ 12-മത് വാർഷികം ആഘോഷിച്ചു. സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ ബോർഡിന്റെ 2021 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭ പുരസ്‌കാരജേതാവും "ഒറ്റ " നാടൻ കലാപഠനകേന്ദ്രം ഡയറക്ടറുമായ അനീഷ് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു.
തപസ്യ കലസാഹിത്യ വേദി ജില്ലാ സമിതി അംഗം അനുരാജ് എൻ എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഭാരതീയ വിദ്യാ നികേതൻ ജില്ലാ ട്രെഷറെർ ബേബി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാലയ സമിതി അംഗം സുനിൽകുമാർ എൻ സ്വാഗതഭാഷണം നടത്തിയ പരിപാടിയിൽ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ജ്യോതി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് 2022 ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ്, പതഞ്ജലി യോഗ വിദ്യാ പീഠം യോഗാചാര്യൻ സന്തോഷ് മണ്ണാർക്കാട്, ഒറ്റ നാടൻ കലാകേന്ദ്രം ഡയറക്ടർ അനീഷ് മണ്ണാർക്കാട് എന്നിവരെ ആദരിച്ചു.
വിദ്യാലയ സെക്രട്ടറി സതീഷ് എൻ നന്ദി പറയുകയും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us