/sathyam/media/post_attachments/eANworrpKfF4Qi9xg5eY.jpg)
തച്ചമ്പാറ:തച്ചമ്പാറ-കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരുമ്പകച്ചോല -പായപ്പുല്ല് പാലക്കയം റിംഗ് റോഡ് യാഥാർത്ഥ്യമായി. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന ഇക്കാര്യത്തിൽ നാട്ടുകാർ തന്നെ ഒത്തൊരുമയോടെ റോഡ് പ്രാഥമികമായി പൂർത്തിയാക്കുകയായിരുന്നു.
ജനകീയ റോഡിന്റെ ഉദ്ഘാടനം എംഎൽഎ കെ.ശാന്തകുമാരി നിർവഹിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷനായി. മലയോര ടൂറിസത്തിന് കൂടി ഉണർവേകുന്നതാണ് ജനകീയമായി നിർമിച്ച ഈ റോഡ്. രണ്ടു ദേശങ്ങളുടെ വികസന സാഹചര്യം മനസ്സിലാക്കി ആവശ്യമായ സർക്കാർ ഫണ്ട് കണ്ടെത്തി കൂടുതൽ നവീകരിക്കുകയാണ് വേണ്ടത്.
പായപുല്ല്- പാലക്കയം, ഇരുമ്പകച്ചോല- കാഞ്ഞിരപ്പുഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ മേഖലയിൽ 650 മീറ്റർ സ്ഥലത്തെ റോഡാണ് ഇപ്പോൾ പൂർത്തിയാക്കിയത്. സ്ഥലം വിട്ടു നൽകിയും സാമ്പത്തിക ചെലവുകൾ ഏറ്റെടുത്തും ജനകീയ റോഡ് യാഥാർഥ്യമാക്കുന്നതിന് സ്വയം സന്നദ്ധരായി മുന്നോട്ടു വന്ന സ്ഥലം ഉടമകളെ എംഎൽഎ അഭിനന്ദിച്ചു.
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള കാഞ്ഞിരപ്പുഴ-തച്ചമ്പാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 15 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റിംഗ് റോഡ് യാഥാർത്ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങൾ രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരള കോൺഗ്രസ്(എം) പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലം വൈകിപ്പോയ ഈ പദ്ധതി പായപുല്ല് പ്രദേശത്തെ സ്ഥലമുടമകളുടെയും ജനങ്ങളുടെയും അവസരോചിതമായ ഇടപെടലിന്റെയും, സഹായസഹകരണത്തിന്റെയും ഫലമായി റോഡ്നിർമ്മിക്കുവാനും, ഗതാഗതയോഗ്യമാക്കാനും സാധിച്ചു.
/sathyam/media/post_attachments/oc2nSMCUABcgvLtJXJ7r.jpg)
ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസിന്റെയും, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വക്കേറ്റ് ജോസ് ജോസഫിന്റെയും ശ്രമഫലമായിട്ടാണ് റോഡ് നിർമ്മാണംപൂർത്തിയാക്കാൻ സാധിച്ചത്.റിംഗ് റോഡിന്റെ വികസനം പൂർത്തിയാവുന്നതോടുകൂടി ടൂറിസത്തിനും ഈ പ്രദേശത്തെ ജനങ്ങൾക്കും കൂടുതൽ യാത്രാസൗകര്യം ലഭിക്കുകയാണ്.
ബാബു എന്ന വാവച്ചൻ കപ്യാങ്കൽ,കമലം പീടികതറയിൽ,ജോയ് തയ്യിൽ,സുന്ദരൻ പുതുക്കുടി,വിനയദാസ് കുറ്റിച്ചോല,നാസർ വാരിയങ്ങാട്ട് എന്നിവരാണ് ഈ സദുദ്യമത്തിന് സ്ഥലം വിട്ടു നൽകിയത്.
കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ.ജോസ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.വി.കുര്യൻ, ബിജി ടോമി, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തനൂജരാധാകൃഷ്ണൻ, കാഞ്ഞിരപ്പുഴ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൾ ജോൺ, കേരള കോൺഗ്രസ് (എം)നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് മാത്യു നെടുമ്പുറത്ത്, വ്യത്യസ്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സോണി പാറക്കുടിയിൽ(സിപിഐ), ജോസ് കൊട്ടാരം (കോൺഗ്രസ്), സന്തോഷ് (ബിജെപി) തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us