എസ്എസ്എഫ് മുതഅല്ലിം സമ്മിറ്റ് മണ്ണാർക്കാട് മർകസുൽ അബ്റാറിൽ നടത്തി

New Update

publive-image

മണ്ണാർക്കാട്: 'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രമേയത്തിൽ ഏപ്രിൽ 29ന് കണ്ണൂരിൽ നടക്കുന്ന എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി മണ്ണാർക്കാട് ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മുതഅല്ലിം സമ്മിറ്റ് നടത്തി.

Advertisment

ഡിവിഷൻ പ്രസിഡന്റ് ഫള്ലു റഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ജില്ലാ എക്സിക്യൂട്ടീവ് അംഗം അബ്ദു റൗഫ് സഖാഫി ഉത്ഘാടനം നിർവഹിച്ചു. രണ്ട് സെഷനുകളിലായി നടന്ന പ്രോഗ്രാമിൽ മുൻ സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകരയും മുസ്ലിം ജമാഅത് മണ്ണാർക്കാട് സോൺ ജനറൽ സെക്രട്ടറി നാസർ സഖാഫി പള്ളിക്കുന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന ഗോൾഡൻ ഫിഫ്റ്റി പദ്ധതി അവതരണം ജില്ലാ ജനറൽ സെക്രട്ടറി ജഅഫർ മാസ്റ്റർ കോട്ടോപ്പാടം നിർവ്വഹിച്ചു.ഡിവിഷൻ ജനറൽ സെക്രട്ടറി അനസ് സഖാഫി സെക്രട്ടറിമാരായ ഷഫീഖ് സഖാഫി, നിയാസ് സഖാഫി, മുബഷിർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Advertisment