/sathyam/media/post_attachments/a36ih3ToBsi8b7LLaI4s.jpg)
പാലക്കാട്:ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഉറ്റവരും ഉടയവരുമില്ലാത്തവർ, സ്നേഹവും സംരക്ഷണവുമർഹിക്കുന്ന മുതിർന്ന പൗരന്മാർ തുടങ്ങി ആയിരത്തി നാനൂറോളം അന്തേവാസികളെ സംരക്ഷിച്ചു പോരുന്ന പത്തനാപുരം ഗാന്ധിഭവൻ ദയാ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ സന്ദർശിച്ചു.
സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ വിജയകരമായ രീതിയിൽ അംഗങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രചോദനമേകുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് 'ഗാന്ധിഭവനിലെ അമ്മമാരെ കാണാൻ' എന്ന പേരിൽ ദയ ഇത്തരമൊരു യാത്ര സംഘടിപ്പിച്ചത്.
ആധുനിക സജ്ജീകരണങ്ങളോടെ മികവുറ്റ രീതിയിൽ നടത്തപ്പെടുന്ന ഗാന്ധി ഭവൻ എന്ന ശരണാലയത്തിലേക്കുള്ള യാത്ര അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിച്ചതും വലിയ ജീവിത പാഠങ്ങൾ നേരിൽ കാണിച്ചു തരുന്നതുമായെന്ന് സന്ദർശകർ പറഞ്ഞു. ചെയർമാൻ ഇ.ബി.രമേശിന്റെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.
/sathyam/media/post_attachments/Eq8UjUviLmIS4w24OdT0.jpg)
ഗാന്ധിഭവൻ സ്ഥാപകനും കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ നാല്പത് അംഗങ്ങളുള്ള സന്ദർശക സംഘത്തെ സ്വീകരിച്ചു. ഗാന്ധിഭവൻ ഹാളിൽ ചേർന്ന സ്വീകരണ യോഗത്തിൽ പരസ്പരം സ്നേഹോപഹാരങ്ങൾ കൈമാറി.
ദയ ട്രസ്റ്റ് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗം ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ഷൈനി രമേഷ്, മോഹൻദാസ് മഠത്തിൽ, ശങ്കർ ജി കോങ്ങാട്, ശോഭ തെക്കേടത്ത്, ലളിത ഹരി, അച്യുതൻ ബി, ശ്രീദേവി ഗാന്ധിഭവൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തുടര്‍ന്ന് അന്തേവാസികളൊന്നിച്ച് ദയ അംഗങ്ങള്‍ കലാപരിപാടിള്‍ അവതരിപ്പിക്കുകയും സ്നേഹസൗഹാര്‍ദ്ദം പങ്കിടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us