/sathyam/media/post_attachments/BYIPj0PEh57h8Q1v96PN.jpg)
മണ്ണാർക്കാട്: മട്ടുപ്പാവിൽ സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇടക്കുറുശ്ശി തോട്ടിങ്ങൽ വീട്ടിൽ ജയപ്രീയതയെ കോങ്ങാട് എംഎൽഎ അഡ്വ. കെ. ശാന്തകുമാരി ആദരിച്ചു. ജയപ്രീതയുടെ വീട്ടിലെത്തിയാണ് എംഎൽഎ കെ.ശാന്തകുമാരി ആദരിച്ചത്.
സ്ഥലക്കുറവും സമയക്കുറവും കൃഷി ചെയ്യാൻ ഒരു തടസ്സമല്ലെന്നാണ് ഇവർ തെളിയിക്കുന്നത്. ജയപ്രീതയുടെ കൃഷിതോട്ടം മട്ടുപ്പാവിലെ അത്ഭുതം എന്നു തന്നെ പറയാം. ടൈലറിംഗും കേക്ക് നിർമ്മാണവും നടത്തുന്നതോടൊപ്പം സമയം ഒട്ടും പാഴാക്കാതെ കുറഞ്ഞ സ്ഥലത്ത് മട്ടുപ്പാവിൽ ഒരു സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കിയ ജയപ്രീത തീർച്ചയായും കുടുംബിനികൾക്ക് അനുകരിക്കാവുന്ന മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു.
വിവിധ ഇനം പച്ചക്കറികൾക്കു പുറമേ താമരയും 36 ഇനം ഫ്രൂട്ട്സുകളും ജയപ്രീതയുടെ മനോഹരമായ കൃഷിത്തോട്ടത്തിൽ ഉണ്ട്. ഭര്‍ത്താവ് പ്രിനേഷ് കൃഷിക്കാരനാണ്. മുക്കാൽ കിലോ തൂക്കമുള്ള പേരയും അനുബന്ധ ജൈവകൃഷി രീതിയും പരിഗണിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചത്.
കരിമ്പ കാർഷിക വികസന സഹകരണ സംഘം സെക്രട്ടറി എൻ. കെ.നാരായണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ. ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗം ജയ വിജയൻ, കരിമ്പ ജി.എച്ച്.എസ്.എസ് പിടിഎ പ്രസിഡന്റ് സി.പി.സജി തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us