കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു

New Update

publive-image

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു. കൺവീനർ ജെ പി എച്ച് എൻ സ്മിത അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ആരോഗ്യം എന്ന വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി എം രാധാകൃഷ്ണൻ ക്ലാസ്സെടുത്തു.

Advertisment

മഴക്കാല പൂർവ്വ ശുചീകരണം - മാലിന്യ സംസ്കരണം എന്ന ക്യാമ്പയിൻ്റെ ഭാഗമായി ക്ലസ്റ്റർ രൂപീകരിച്ച് പ്രവർത്തനം ഊർജിതമാക്കി. മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കാത്തവർക്കെതിരെ പിഴ അടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു. ഹരിത കർമ സേനയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ സേന അംഗങ്ങൾ വീടുകളും പൊതു ഇടങ്ങളും സന്ദർശിക്കുകയും നിയമലംഘനങ്ങൾ റിപ്പോർട് ചെയ്യുകയും ചെയ്യുമെന്ന് പ്രസിഡൻ്റ് അറിയിച്ചു. തുടർന്ന് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കാമ്പയിൻ സതി രാമരാജൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത 18-59 പ്രായ പരിധിയിൽ പെട്ട എല്ലാ വനിതകളുടെ രക്തത്തിലെ ഹീമഗ്ലോബിൻ്റെ അളവ് പരിശോധിച്ചു. ജെ പി എച്ച് എൻ മാരായ സ്മിത, ശ്രീജ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ആശ പ്രവർത്തക ശാലിനി, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment