/sathyam/media/post_attachments/DH9UiiG1OX5XoeRpVHO9.jpg)
പാലക്കാട്:സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യൻ മണ്ണിൽ നിന്നും വേരോടെ പിഴുതെറിഞ്ഞ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയുടെ സൃഷ്ടിപര പരിപാടികളെ പുനരാവിഷ്ക്കരിക്കുന്നതിലൂടെ മാത്രമെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മേൽ പിടിമുറുക്കുന്ന കോർപ്പറേറ്റ് അധിനിവേശത്തെ അതിജീവിക്കാൻ കഴിയുകയുള്ളുവെന്ന് ലോക് നായക് ജയപ്രകാശ് നാരായണന്റെ സെക്രട്ടറിയായിരുന്ന പ്രമുഖ ഗാന്ധിയൻ കുമാർ കലാനന്ദ് മണി അഭിപ്രായപ്പെട്ടു. രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച ഉപ്പ് സത്യാഗ്രഹ അനുസ്മരണ യോഗവും വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടികളുടെ തുടക്കവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം നടക്കുമ്പോഴും പാലക്കാട് ദുർബലരായ മനുഷ്യരെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുന്നത് നവകേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. നിർഭയനായ അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ജീവിത ദർശനത്തെ ഉൾക്കൊള്ളാതെ മാനവസമൂഹം എത്തിനിൽക്കുന്ന ഭയാനകമായ പാരിസ്ഥിതിക ദുരന്തത്തെ അതിജീവിക്കാൻ ആവില്ലെന്നും പശ്ചിമഘട്ട സംരക്ഷണ പ്രവർത്തകനായ അദ്ദേഹം പറഞ്ഞു.
സർവ്വോദയകേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷനായി. ഗാന്ധി ഫിലിം ഡയറക്ടർ ലക്ഷ്മി പത്മനാഭൻ, എ.കെ.രാമൻകുട്ടി ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി.എസ്.മുരളീധരൻ, സർവ്വോദയ കേന്ദ്രം നിർമാഹക സമിതിയംഗം കെ.ഉണ്ണിക്കുട്ടൻ, ജനാരോഗ്യ പ്രസ്ഥാനം ജില്ലാ കൺവീനർ സന്തോഷ് പൊൽപ്പുള്ളി, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ മോഹനൻ ഊറപ്പാടം, പ്രേംജിത്ത് കളരിക്കൽ, രാധാകൃഷ്ണൻ കറുകപ്പാടം, അജിത് കുമാർ കൊട്ടക്കാട്, അനിത ശശിഭൂഷൺ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us