Advertisment

പാലക്കാട് ജോബീസ് മാളിൽ 'ക്യാറ്റ് വാക്ക്' കുട്ടികളുടെ ഫാഷൻ ഷോ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഫേഷൻ ഷോക്ക് ഒരുക്കിയറാമ്പിലൂടെ ചുവടുവെച്ചു വന്ന പിഞ്ചോമനകളെ കണ്ട് രക്ഷിതാക്കളും കാണികളും ഹർഷപുളകിതരായി. പാലക്കാട്ടുകാർക്ക് ഏറെ പുതുമയായി മാറിയ കുട്ടികളുടെ ഫാഷൻ ഷോ "ക്യാറ്റ് വാക്ക് "എന്ന പേരിൽ ജോബീസ് മാളിൽ സംഘടിപ്പിച്ചത് ഐഎം ടി വി യുടെ ബാനറിൽ സിനിമാ സംവിധായകൻ മനോജ് പാലോടൻ്റെ നേതൃത്വത്തിലായിരുന്നു.

നാലു വയസ്സു മുതൽ പതിനാറു വയസ്സുവരെയുള്ള കുട്ടികളെ മൂന്നു വിഭാഗമാക്കി തിരിച്ചായിരുന്നു മത്സരം നടത്തിയത്. ഓരോ വിഭാത്തിനും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും മൊ മൻറോയും സർട്ടിഫിക്കറ്റും നൽകി. മൂന്നു ദിവസം മത്സരാർത്ഥികൾക്ക് ഗ്രൂമിങ്ങ് ക്ലാസും നൽകിയിരുന്നു.

publive-image

വി.കെ.ശ്രീകണ്ഠൻ എംപി. ഫേഷൻ ഷോഉദ്ഘാടനം ചെയ്തു. പ്രോഗ്രാംരക്ഷാധികാരിയും യുണൈറ്റഡ് മർച്ചൻ്റ് ചേമ്പർ ചെയർമാനുമായ ജോബി വി.ചുങ്കത്ത് മുഖ്യ പ്രഭാഷണം നടത്തി. എ. പ്രഭാകരൻ എം.എൽ.എ, പ്രേംകുമാർ എം എൽ എ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

നിസ്വാർത്ഥ സേവനം ചെയ്യുന്ന എം.എൽ.എ.മാരെ ജോബി വി .ചുങ്കത്ത് സംഘാടക സമിതിക്കു വേണ്ടി പൊന്നാടയണിയിച്ച് ആദരിച്ചു. ഷോ ഡയറക്ടർ: മനോജ് പാലോടൻ (സിനിമാ സംവിധായകൻ), ഓർഗനൈസർ: എസ്.ശ്രീജ, കോ-ഓർഡിനേറ്റർ: ജോസ് ചാലക്കൽ (മാധ്യമ പ്രവർത്തകൻ), കൊറിയോഗ്രാഫി: വൈശാഖ്, സന്തോഷ് പാലക്കാട്, രക്ഷാധികാരി :ജോബി.വി.ച്ചുങ്കത്ത് എന്നിവരാണ് അണിയറ ശിൽപികൾ.

Advertisment