Advertisment

ബിഷപ്പ് റവ. തോമസ് സാമുവേലിൻ്റ സഹോദരൻ വാലയിൽ സാമുവേൽ ചെറിയാൻ നിര്യാതനായി

New Update

publive-image

Advertisment

തിരുവല്ല: സിഎസ്ഐ മദ്ധ്യകേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ് റവ.തോമസ് സാമുവേലിൻ്റെ സഹോദരൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുൻ മാനേജർ തലവടി കാഞ്ഞിരപള്ളിൽ കുടുംബാംഗം തിരുവല്ല തോലശ്ശേരി വാലയിൽ സാമുവേൽ ചെറിയാൻ (രാജു- 90) ന്യൂഡൽഹിയിൽ വെച്ച് അന്തരിച്ചു.

മൃതദേഹം ആഗസ്റ്റ് 10ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ എത്തിക്കുന്നതും 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 11.30 ന് തിരുവല്ല തോലശ്ശേരി സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ സംസ്ക്കാരം നടത്തും. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ മറിയാമ്മ ചെറിയാൻ. മക്കൾ: സാം ചെറിയാൻ (മസ്ക്കറ്റ്), മാത്തൻ ചെറിയാൻ (നോയിഡ), തോമസ് ചെറിയാൻ (മുബൈ). മരുമക്കൾ: സുജ, പ്രിയ, വിൻസി.

obit news
Advertisment