Advertisment

കുമ്പഴ ഓർത്തഡോക്സ് വലിയ കത്തിഡ്രലിലെ വിശുദ്ധ എട്ടുനോമ്പാചരണം സെപ്റ്റംബർ 1 മുതൽ 8 വരെ

New Update

publive-image

Advertisment

കുമ്പഴ: വി. തോമാശ്ലീഹായുടെ തിരുശേഷിപ്പും, വി. കന്യകമറിയാമിന്റെ ഷ്ഖിൻതോ- യുക്നോയും പ്രതിഷ്ഠിച്ച കുമ്പഴ ഓർത്തഡോക്സ് വലിയ കത്തിഡ്രലിലെ വിശുദ്ധ എട്ടുനോമ്പാചരണം 2021 സെപ്റ്റംബർ ഒന്നാം തീയതി കൊടിയേറും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തീർത്ഥാടന വാരാഘോഷം, മദ്ധ്യസ്ഥ പ്രാർത്ഥന, കുടുംബ സംഗമം, ചെമ്പെടുപ്പ് റാസ, നേർച്ചവിളമ്പ് തുടങ്ങിയ ആത്മീയ പരിപാടികൾ നടത്തപ്പെടും.

സെപ്റ്റംബർ 1 ബുധനാഴ്ച്ച, ഡൽഹി ഭദ്രാസനാധിപൻ, അഭി. ഡോ. യൂഹാനോൻ മാർ ദിയതിയോസ് മെത്രാപ്പോലീത്ത, സെപ്റ്റംബർ 2 വ്യാഴാഴ്ച്ച, റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, സെപ്റ്റംബർ 3 വെള്ളിയാഴ്ച്ച, കൊച്ചി ഭദ്രാസനാധിപൻ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, സെപ്റ്റംബർ 4 ശനിയാഴ്ച്ച, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, സെപ്റ്റംബർ 5 ഞായറാഴ്ച്ച, സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത, സെപ്റ്റംബർ 6 തിങ്കളാഴ്ച്ച, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, സെപ്റ്റംബർ 7 ചൊവ്വാഴ്ച, മാവേലിക്കര ഭദ്രാസനാധിപൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, സെപ്റ്റംബർ 8 ബുധനാഴ്ച്ച, തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് തുടങ്ങിയ മെത്രാപ്പോലീത്തമാരും വൈദിക ശ്രേഷ്ഠരും എട്ടുനോമ്പാചരണ ദിവസങ്ങളിൽ വിവിധ കാര്യപരിപാടികൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും നേതൃത്വം നൽകും.

റിപ്പോർട്ട് : ജേക്കബ് ഫിലിപ്പ്, അട്ടച്ചാക്കൽ.

NEWS
Advertisment