Advertisment

റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ കാൽവെപ്പ്... റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് 'ആവിഷ്കാർ' തയാറാകുന്നു

New Update

publive-image

Advertisment

റാന്നി: റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് ആവിഷ്കാർ. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ കാൽവെപ്പായി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇ ബുക്ക് തയ്യാറാകും.

ആവിഷ്കാർ എന്ന പേരിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതി റാന്നിയിലെ കുട്ടികടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിയുള്ളതാണ്. കുട്ടികളുടെ സാഹിത്യരചന, കലാപ്രകടനങ്ങൾ, എന്നിവയ്ക്കൊപ്പം കൃഷി, ശാസ്ത്ര - സാങ്കേതിക മേഖലയിലെ വിഷയങ്ങൾ പ്രാദേശിക ചരിത്ര രചന തുടങ്ങി ഒരു കുട്ടിയുടെ സർഗശേഷിയേയും സാമൂഹ്യ അവബോധത്തേയും ജീവിത പരിസരത്തേയും ഇതിൽ നടത്താവുന്ന ഇടപെടലുകളേയും അടയാളപ്പെടുത്തുന്നതായിരിക്കും ആവിഷ്കാർ ഇ ബുക്ക്.

ഇതിനെ റാന്നിയുടെ അധ്യാപക സമൂഹം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് എന്നതിന് തെളിവായിരുന്നു അവരുടെ അഭിപ്രായ പ്രകടനങ്ങൾ. നോളജ് വില്ലേജ് പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ തന്നെ വിദ്യാഭ്യാസ രംഗത്തെ ആദ്യ കാൽവയ്പ്പായി ഇത് മാറും.

കുട്ടികളുടെവിദ്യാഭ്യാസവും സർഗാത്മകവുമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുക വഴി ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. കുട്ടികൾ ഇത്തരത്തിൽ സമൂഹത്തിൻറെ സ്വത്തായി മാറുന്നതോടെ ഏറ്റവും വലിയ വികസനമായി ഇത് മാറും.

അംഗൻവാടി തലം മുതൽ കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവ പരിപോഷിപ്പിക്കുക, മോണ്ടിസോറി വിദ്യാഭ്യാസം പ്രാവർത്തികമാക്കുക, ഓരോ കോഴ്സിനും ഉള്ള തൊഴിൽ സാധ്യതയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക, ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുക, മാതൃഭാഷയിൽ പ്രാവീണ്യം നേടുക, കുട്ടികളെ ചരിത്രവും സാംസ്കാരിക ബോധവും ഉള്ളവർ ആക്കി മാറ്റുക തുടങ്ങിയവയെല്ലാം നോളജ് വില്ലേജിലൂടെ ലക്ഷ്യമിടുന്നുണ്ട്.

യോഗം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി രാജേഷ് എസ് വള്ളിക്കോട് അധ്യക്ഷനായി. ഡിഡിഇ ബീനാ റാണി, ഡിപിസി കെ ജി പ്രകാശ് കുമാർ, തിരുവല്ല ഡയറ്റ് പ്രിൻസിപ്പാൾ പി പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

pathanamthitta news
Advertisment