Advertisment

വ്യാജ വാറ്റ് സംഘത്തെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് വനവാസി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവാവിന്റെ കാൽ അക്രമികൾ തല്ലിയൊടിച്ചു

New Update

publive-image

Advertisment

പത്തനംതിട്ട: ളാഹയിൽ വനവാസി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. യുവാവിന്റെ കാൽ അക്രമികൾ തല്ലിയൊടിച്ചു. മഞ്ഞത്തോട് വനവാസി കോളനിവാസിയായ അജയന് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലിക്കായി പുറപ്പെട്ട ഇയാളെ മൂന്നംഗ സംഘം തടഞ്ഞ് നിർത്തി കമ്പിവടികൊണ്ട് മർദ്ദിക്കുകയായിരുന്നു. വ്യാജ വാറ്റ് സംഘത്തെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് അജയൻ നൽകിയ പരാതിയിൽ പറയുന്നു.

റാന്നി പെരുന്നാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയാണ് അജയൻ. പരാതി നൽകിയതിന് പിന്നാലെ അക്രമി സംഘം പല തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി അജയൻ പറഞ്ഞു. അതേസമയം സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും അജയൻ ആരോപിച്ചു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും അജയൻ പരാതി നൽകി.

NEWS
Advertisment