Advertisment

ജനകീയ ആഗ്രോ ഫാർമർ പ്രാഡ്യൂസർ കമ്പനി (ജാഫ്‌കോ) യുടെ സംരംഭമായ ഫുഡ് പ്രോഡക്ടസ് നിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിച്ചു

New Update

 

Advertisment

publive-image

പത്തനംതിട്ട: ജനകീയ ആഗ്രോ ഫാർമർ പ്രാഡ്യൂസർ കമ്പനി (ജാഫ്‌കോ) യുടെ സംരംഭമായ ഫുഡ് പ്രോഡക്ടസ് നിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൂവത്തൂരിൽ ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജും, ഹോൾ സെയിൽ ആൻഡ് റീറ്റെയ്ൽ ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം കോയിപ്പുറം പഞ്ചായത്തു പ്രസിഡന്റ് സി.ജി.ആശയും ചേർന്ന് നിർവ്വഹിച്ചു.

യോഗത്തിൽ ജാഫ്‌കോ മാനേജിങ് ഡയറക്ടർ അരുൺ രാമചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ചു. രാജു വെട്ടിത്തറ സ്വാഗതം പറഞ്ഞു. കോയിപ്പുറം ബ്ലോക്ക് പ്രസിഡന്റ് ജിജി ജോൺ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ അനീഷ് കുന്നപുഴ, കൃഷി ഓഫീസർ ബിനോയ് കെ. വി, പഞ്ചായത്തു മെമ്പർ രാജേന്ദ്രൻ, ജാഫ്‌കോ ഡയറക്‌ടേഴ്‌സ് സബിൻ സാം, മുരളിധരൻ, ബാബു രാജ്, റെനി മാത്യു, ജോർജ് വർഗീസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. രാജൻ തോട്ടത്തിൽ കൃതക്ഞത അറിയിച്ചു.

NEWS
Advertisment