Advertisment

ശബരിമല നട ഇന്ന് തുറക്കും; വെർച്ച്വൽക്യൂ വഴി നാളെ മുതൽ ദർശനം

New Update

publive-image

Advertisment

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. നാളെ രാവിലെ 5 മണിമുതൽ വെർച്ച്വൽക്യൂ വഴി ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. തന്ത്രി കണ്ഠര് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിക്കുന്നതോടെ തുലാമാസ പൂജകൾക്ക് തുടക്കമാകും.

ദർനത്തിനെത്തുന്നവർ രണ്ട് ഡോസ് കൊറോണ വാക്‌സിൻ എടുത്ത രേഖയോ ആർടിപിസിആർ നെഗറ്റീവ് സർറ്റീഫിക്കറ്റോ നിർബന്ധമായി കയ്യിൽ കരുതരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വരുന്ന ഉത്സവ കാലത്തേയ്‌ക്കുള്ള മേൽശാന്തി തെരഞ്ഞെടുപ്പും നാളെ നടക്കും.

അന്തിമ പട്ടികയിൽ ഇടം നേടിയ ഒമ്പത് ശാന്തിക്കാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിലുള്ളിൽ പൂജ നടത്തിയ ശേഷം അതിൽ നിന്നാണ് പുതിയ മേൽശാന്തിയെ നടുക്കെടുക്കുക. പന്തളം കൊട്ടാരത്തിൽ നിന്നെത്തുന്ന രണ്ട് ആൺകുട്ടികളാണ് നടുക്കെടുക്കുക.

മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. തുലാമാസ പൂജകൾ അവസാനിച്ച് ഈമാസം 21 ന് നടയടയ്‌ക്കും. ചിത്തിര ആട്ട പൂജയ്‌ക്കായി നവംബർ 2 ന് വീണ്ടും നടതുറക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

NEWS
Advertisment