Advertisment

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളപ്പൊക്കം; ഒരു കിലോമീറ്ററോളം ദൂരത്തിൽ വെള്ളക്കെട്ട്

New Update

publive-image

Advertisment

തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളപ്പൊക്കം. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് കാൽമുട്ടിന് മുകളിൽ വരെ വെള്ളം ഉയർന്നത്. മണിമലയാറ്റിൽ നിന്നുമാണ് വെള്ളം കയറിയത്.

നെടുമ്പം പടാരത്തിൽ പടി മുതൽ എ.എൻ.സി ജംഗ്ഷൻ വരെയാണ് വെള്ളപ്പൊക്കം. ഇതേ രീതിയിൽ വെളളം ഉയർന്നാൽ രാത്രിയോടെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചേക്കും.

നേരത്തെ തിരുവല്ല- ചെങ്ങന്നുർ എംസി റോഡിൽ കുറ്റൂരിനും തിരുമൂല പുരത്തിനുമിടയിലും വെള്ളം കയറിയിരുന്നു. കോഴഞ്ചേരി ടി.കെ റോഡിൽ വള്ളംകുളത്തിനും പാടത്തുപാലത്തിനുമിടയിലുള്ള ഭാഗത്തും മണിമലയാറ്റിൽ നിന്നും വെള്ളം കയറിയിട്ടുണ്ട്.

NEWS
Advertisment