Advertisment

വന മേഖലകളിൽ ഒറ്റപ്പെട്ടു കഴിയുന്ന പെരുനാട് അട്ടത്തോട് ആദിവാസി കോളനികളിൽ ആശ്വാസവുമായി പ്രമോദ് നാരായൺ എം എൽ എ

New Update

publive-image

Advertisment

പത്തനംതിട്ട: മഴ ദുരിതം വിതച്ച അട്ടത്തോട്ടിലേ ആദിവാസി കോളനികളിലേക്കുള്ള ദുർഘടമായാ കാട്ടു പാതകളിലൂടെ പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ കാൽനടയായി സഞ്ചരിച്ചു ഊരുകളിലെത്തി റാന്നി എം എൽ എ പ്രമോദ് നാരായൺ കെടുതികൾ നേരിട്ടു വിലയിരുത്തി.

publive-image

അധികമാരും എത്തിച്ചേരാത്ത ഊരുകളിലെത്തി കെടുതികളെപ്പറ്റി ആദിവാസി മൂപ്പന്മാരിൽ നിന്നും അദ്ദേഹം ചോദിച്ചറിയുകയും സർക്കാരിൽ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് സഹായങ്ങളും അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനിടെ റവന്യൂ മന്ത്രി കെ രാജൻ ഫോണിൽ ബന്ധപ്പെട്ട് നാളെ മുതൽ കനത്ത മഴക്കും, മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്‌ എം എൽ എക്ക് കൈമാറി.

publive-image

അതിനെ തുടർന്ന് മണ്ണിടിച്ചിലിന്‌ സാധ്യത ഏറെ ഉള്ള മണക്കയം ബിമ്മരം, അട്ടത്തോട്‌ തുടങ്ങിയ ആദിവാസികൾ പാർക്കുന്ന സ്ഥലങ്ങളിൽ മൂപ്പന്മാരുടെ സഹായത്താൽ ഡെപ്യൂട്ടി കളക്ടർ ,തഹസീൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത ആദിവാസി ഊര് കൂട്ടങ്ങൾ വിളിച്ചു കൂട്ടി സാഹചര്യത്തിന്റെ ഗൗരവ്വം എം എൽ എ തന്നെ ആദിവാസി സമൂഹത്തെ ബോധ്യപ്പെടുത്തുകയും അദ്ദേത്തിന്റെ നിർബന്ധ പൂർവമുള്ള അഭ്യർത്ഥന അവർ അംഗീകരിക്കുകയും ചെയ്തു.

publive-image

തുടർന്ന് ദുരിതമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന മുഴുവൻ പേരെയും അടിയന്തിരയമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റനുള്ള നടപടികൾക്ക് അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബിമ്മരം കമ്മ്യൂണിറ്റി ഹാൾ, അട്ടത്തോട്‌ ട്രൈബൽ സ്കൂൾ, പടിഞ്ഞാറെക്കര കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ താൽക്കാലിക ക്യാമ്പുകൾ സജ്ജീകരിക്കുകയും മുഴുവൻ പേരെയും അവിടേക്ക്  സുരക്ഷിതമായി മാറ്റുകയും ചെയ്തു.

publive-image

ഊര് വിട്ടു പോകാൻ തയ്യാറാകാതിരുന്ന ആദിവാസി സഹോദരന്മാരെ മൂപ്പൻമാരുടെ സഹായത്താൽ അദ്ദേഹം നേരിട്ടു ഇടപെട്ടാണ് ക്യാമ്പിലേക്ക് മാറ്റിയത്. 83 കുടുംബങ്ങളിൽപ്പെട്ട ഇരുനൂറ്റി അമ്പതോളം ആളുകളെ സുരക്ഷിതമായി താൽക്കാലിക ക്യാമ്പുകളിൽ എത്തിച്ചു. അവർക്കാവശ്യമായ മരുന്നും ഭക്ഷണവും കുടിവെള്ളവും അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയ ശേഷം വളരെ വൈകിയാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.

publive-image

മഴ കെടുതികൾ ആരംഭിച്ച നാൾ മുതൽ വിശ്രമം പോലുമില്ലാതെ ദുരിത ബാധിതർക്കൊപ്പമാണ് പ്രമോദ് നാരായൺ എം എൽ എ. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി , ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, തഹസീൽദാർ നവീൻ ബാബു, റോബിൻ കെ തോമസ്‌ മറ്റ് വകുപ്പ്‌ ഉദ്യോഗസ്ഥരും എം എൽ എ യുടെ ഒപ്പമുണ്ടായിരുന്നു.

NEWS
Advertisment