Advertisment

ഇന്ന് മണ്ഡലപൂജ; നാല്‍പത്തി ഒന്ന് ദിവസം നീണ്ടുനിന്ന മണ്ഡലമാസ പൂജകള്‍ക്ക് ഇതോടെ പരിസമാപ്തി

New Update

publive-image

Advertisment

പത്തനംതിട്ട: ശബരിമല അയ്യപ്പന് തങ്കി അങ്കി ചാര്‍ത്തി ഇന്ന് മണ്ഡലപൂജ. രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും ഇടയിലുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കും. നാല്‍പത്തി ഒന്ന് ദിവസം നീണ്ടുനിന്ന മണ്ഡലമാസ പൂജകള്‍ക്ക് ഇതോടെ പരിസമാപ്തിയാകും.

ഭക്തിസാന്ദ്രമായ സന്ധ്യയിലായിരുന്നു ശബരിമല അയ്യപ്പന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നത്. തങ്കയങ്കി ഘോഷയാത്രക്ക് ശരംകുത്തിയില്‍ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ആചാരപരമായ വരവേല്‍പ്പ് നല്‍കി. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനും ചേര്‍ന്ന് സ്വീകരിച്ചു.

തന്ത്രിയും മേല്‍ശാന്തിയും തങ്കയങ്കി ഏറ്റുവാങ്ങി തുടര്‍ന്ന് ദീപാരാധന നടന്നു. തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പ ദര്‍ശനത്തിനായി ആയിരങ്ങളാണ് സന്നിധാനത്ത് കാത്തുനിന്നത്. അതേസമയം നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.

Advertisment