Advertisment

പാലക്കാടുനിന്നുള്ള സംഘത്തിനൊപ്പം കാൽനടയായെത്തിയ ശബരിമല തീർഥാടകനെ കാണാതായതായി പരാതി

New Update

publive-image

പത്തനംതിട്ട: ശബരിമല തീർഥാടകനെ കാണാതായതായി പരാതി. പാലക്കാട് മാണിക്കച്ചേരി സ്വദേശി തങ്കമണി(62)യെയാണ് കാണാതായത്. ഈ മാസം ഒമ്പതാം തിയതി പാലക്കാടുനിന്നുള്ള സംഘത്തിനൊപ്പം കാൽനടയായാണ് തങ്കമണി സന്നിധാനത്ത് എത്തിയത്.

ഭാര്യ സരോജിനിയാണ് സന്നിധാനം പോലീസിന് പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത് സന്നിധാനം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment