Advertisment

ജണ്ടായിക്കൽ-അത്തിക്കയം റോഡ് പുനുദ്ധരിക്കുന്നതിനായി 4 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

New Update

publive-image

Advertisment

റാന്നി: ജണ്ടായിക്കൽ-അത്തിക്കയം റോഡ് പുനുദ്ധരിക്കുന്നതിനായി 4 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പഴവങ്ങാടി - നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 9 കി.മീ.ദൂരം വരുന്ന ജനവാസമേഖലയിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണ് ഇത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി കോളനിയായ അടിച്ചിപ്പുഴയിലൂടെ കടന്നുപോകുന്ന പാത എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജണ്ടായിക്കലിൽ നിന്ന് ആരംഭിച്ച് വലിയകുളം, ചൂരക്കുഴി ,അലിമുക്ക് ,അടിച്ചു പുഴ ,മുക്കം, നാറാണംമൂഴി വഴിയാണ് അത്തിക്കയത്ത് എത്തുന്നത്. ഈ റോഡിൻറെ കുറ്റിയിൽ പടി മുതൽ അത്തിക്കയം വരെയുള്ള ഭാഗം മന്ദമരുതി പ നീരാട്ടുകാവ് -അത്തിക്കയം ശബരിമല പാതയിൽ ഉൾപ്പെടുത്തി ബിഎം ബിസി നിലവാരത്തിൽ പുനരുദ്ധരിക്കാൻ നടപടി ആയിട്ടുണ്ട്.

40 എം എം കനത്തിൽ മിക്സഡ് സീൽ സർഫേസിംഗ് (എം എസ് എസ് )ഉം അനുബന്ധ പ്രവർത്തികളും. അത്യാവശ്യ ഭാഗങ്ങൾ റോഡ് ഉയർത്തുന്നതിനും റോഡ് സുരക്ഷ ഉപാധികൾ, ഇന്റർലോക്ക്, വശങ്ങൾ കോൺക്രീറ്റിംഗ്, മുതലായവയ്ക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment