Advertisment

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെനില ഗുരുതരം

New Update

publive-image

പത്തനംത്തിട്ട: ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. തമിഴിനാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ഡ്രൈവറുടെ പരിക്ക് ഗുരുതരം.

ഇലവുങ്കൽ-എരുമേനി റോഡിലാണ് അപകടം. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഏഴ് കുട്ടികളടക്കം അറുപതോളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്‍റെ ഒരു ഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ പത്തനംത്തിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Advertisment