Advertisment

അന്ന് മാണി മകനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇരുന്നുചിരിച്ചു; ഇപ്പോള്‍ രാഹുലിനെയും കെ മുരളീധരനെയുംപോലെ ജോസ് കെ മാണിയ്ക്കും ഒരു രാഷ്ട്രീയ പുനര്‍ജനിക്ക് സമയമായെന്ന് അതേ മനോരമ ലേഖകന്‍റെ പോസ്റ്റ്‌. അത് തുടക്കമിട്ടത് മറ്റൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്കും !

New Update

കോട്ടയം:  ജോമോന്‍ വിവരമുള്ളവനെന്ന് പണ്ട് മാണി പറഞ്ഞപ്പോള്‍ എഡിറ്റ്‌ സ്യൂട്ടിലിരുന്ന് ചിരിച്ച ചിരി അടങ്ങിയത് കഴിഞ്ഞ ദിവസത്തെ കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനം കഴിഞ്ഞപ്പോഴാണെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കെ മാണി എം പിയുടെ നേതൃ പാടവത്തെ പുകഴ്ത്തിയെഴുതിയത് ചര്‍ച്ചയാകുന്നു.

Advertisment

മനോരമ ലേഖകനായ കെ സി ബിപിന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും പോസ്റ്റ്‌ ചെയ്ത് ആഘോഷിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും കെ മുരളീധരനുമൊക്കെ ആര്‍ജിച്ചെടുത്തൊരു രാഷ്ട്രീയ പുനര്‍ജനിയ്ക്ക് ജോസ് കെ മാണിയ്ക്കും സമയമായെന്നാണ് പോസ്റ്റ്‌.

publive-image

രാഷ്ട്രീയത്തിലെത്തി പതിറ്റാണ്ടുകള്‍ കഴിയുകയും യൂത്ത് ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് രണ്ടിലും ഗംഭീര വിജയം നേടുകയും ചെയ്തിട്ടും ഇപ്പോഴും മക്കള്‍ രാഷ്ട്രീയത്തിന്റെ തടവറയിലാണ് ജോസ് കെ മാണിയെ പലരും തളച്ചിട്ടിരിക്കുന്നത്.

ഒരു തോല്‍വി, പിന്നെ ജയം, പിന്നെ റിക്കോര്‍ഡ് ജയം


2004 ലെ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ ജോസ് കെ മാണിയെ തളച്ചിട്ടത് ഈ ആരോപണമായിരുന്നു. എന്നിട്ടും പിന്മാറാതെ പോരാടി തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജോസ് കെ മാണി പരാജയപ്പെടുത്തിയത് സി പി എമ്മിന്റെ ജനപ്രിയ നേതാവ് കെ സുരേഷ് കുറുപ്പിനെയായിരുന്നു. അതും അദ്ദേഹത്തിന്‍റെ സിറ്റിംഗ് സീറ്റില്‍ മത്സരിച്ച്.

എന്നിട്ടും മാണിയുടെ മകനെ മക്കള്‍ രാഷ്ട്രീയം വിടാതെ പിന്തുടര്‍ന്ന്. അതിനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി പുത്രന്‍ മധുരമായി മറുപടി നല്‍കി. കേരളത്തില്‍ മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് രണ്ടാം തവണയും കോട്ടയത്ത് നിന്ന് ജയിച്ചു കയറിയത്. മാണിയുടെ മകനെ മാണിയെക്കാളും മാര്‍ക്ക് നല്‍കി ജനം അംഗീകരിച്ചപ്പോഴും കുറെ മാധ്യമങ്ങളും രാഷ്ട്രീയക്കളരിയിലെ ശത്രുനിരയും ജോസ് കെ മാണിയോട് തിരിച്ചും അലിവ് കാട്ടിയില്ല. ഇപ്പോഴും ആരോപണം മക്കള്‍ രാഷ്ട്രീയക്കാരനെന്നു തന്നെ.

publive-image

മകനല്ല, നേതാവ് തന്നെ !


കേരളത്തില്‍ ഇതൊരു പതിവ് പല്ലവിയാണെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയ മക്കള്‍ വന്‍ വിജയമായതാണ് ചരിത്രം. ഏറ്റവും മികച്ച ഉദാഹരണം ഇന്ന് കേരളത്തില്‍ ജനപ്രിയതയില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ തന്നെ.

എം കെ മുനീര്‍, ഷിബു ബേബി ജോണ്‍, കെ ബി ഗണേഷ് കുമാര്‍, കെ പി മോഹനന്‍, പി സി തോമസ്‌, ഫ്രാന്‍സിസ് ജോര്‍ജ്ജ്, എ സമ്പത്ത് എം പി തുടങ്ങിയ മക്കള്‍ രാഷ്ട്രീയക്കാരൊക്കെ തെരഞ്ഞെടുപ്പുകളില്‍ പിതാക്കന്മാരുടെ സഹതാപ / അനുതാപ തരംഗങ്ങളിലല്ലാതെ തന്നെ വിജയങ്ങള്‍ ആവര്‍ത്തിച്ചവരാണ്.

ഇവരില്‍ ചിലര്‍ പിന്നീട് പരാജയങ്ങളായി മാറിയെങ്കിലും എം കെ മുനീറിനെയും കെ മുരളീധരനെയും പോലെ കെ എം മാണിയുടെ പുത്രന്‍ മക്കള്‍ രാഷ്ട്രീയമെന്ന സംവരണ കേരളത്തിനപ്പുറം കടന്ന മികച്ച നേതൃപാടവത്തിനുടമയാണെന്നാണ് മനോരമയുടെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ കെ സി ബിപിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

മനോരമയ്ക്ക് വേണ്ടി കേരളാ പ്രസ് മഹാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് ബിപിനായിരുന്നു. അന്നത്തെ സമ്മേളനവും ഒരുക്കങ്ങളും അതിനു ശേഷം മൈതാനം വരെ വൃത്തിയാക്കി വേദി വിട്ടതുമായ നേതൃപാടവം വിവരിച്ചുകൊണ്ടാണ് വിപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനം തുടക്കം മുതല്‍ ചര്‍ച്ച ചെയ്തത് പാര്‍ട്ടിയിലെ നേതൃമാറ്റത്തെക്കുറിച്ചായിരുന്നു. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകുന്നതിനേക്കുറിച്ചായിരുന്നു ആ ചര്‍ച്ചകള്‍.

അത്തരമൊരു നീക്കം ഉണ്ടാകില്ലെന്ന് ജോസ് കെ മാണിയും കെ എം മാണിയും ആവര്‍ത്തിച്ചിട്ടും മാധ്യമങ്ങള്‍ വെറുതെവിട്ടില്ല. അക്കൂട്ടത്തില്‍ പി സി ജോര്‍ജ്ജിന് വേണ്ടി അച്ചാരം വാങ്ങിയ ചിലരും ഉണ്ടായിരുന്നതായി പറയുന്നു.

പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ലക്‌ഷ്യം. പക്ഷെ ആ തന്ത്രത്തില്‍ അടി പതറാതെ സമ്മേളനം വന്‍ വിജയമാക്കിയതാണ് ജോസ് കെ മാണിയുടെ നേട്ടം.

publive-image

സമ്മേളനം വഴി മുടക്കിയാല്‍ രോഗികള്‍ക്കായി ആംബുലന്‍സുകളും ഒരുക്കി


മദ്യപിച്ചെത്തിയ പ്രവര്‍ത്തകരോ അടിപിടിയോ സംഘര്‍ഷങ്ങളോ ഇല്ലാതെയാണ് മഹാ സമ്മേളനം സമാപിച്ചത്. കോട്ടയം സമീപ കാലത്ത് കണ്ട ഏറ്റവും വലിയ ജനസഞ്ചയമെന്ന് മാധ്യമ പ്രവര്‍ത്തകരും വിധിയെഴുതി. കോട്ടയ൦ നഗരത്തില്‍ ഗതാഗതം തടസപ്പെടാതിരിക്കാന്‍ റാലി ഒഴിവാക്കി.

ഏതെങ്കിലും ഭാഗത്ത് സമ്മേളനം മൂലം ഗതാഗത സ്തംഭനം ഉണ്ടായാല്‍ രോഗികളെയുമായി വരുന്നവരെ സമയം തെറ്റിക്കാതെ ആശുപത്രിയില്‍ എത്തിക്കാന്‍ നഗര പരിധികള്‍ക്കുള്ളില്‍ അര ഡസനോളം ആംബുലന്‍സുകള്‍ വിവിധയിടങ്ങളിലായി റെഡിയാക്കി നിര്‍ത്തി.

മദ്യപിച്ച് സമ്മേളനത്തിനെത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിന് പുറത്ത് വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകരെ ഇറക്കി അവിടെ നിന്നും പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി സമ്മേളന വേദിയിലെത്തി.

സമ്മേളനത്തില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് വരെ നിയന്ത്രണം കൊണ്ടുവന്നു. അതിനാല്‍ തന്നെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളും വിവാദങ്ങളും പ്രസംഗങ്ങളില്‍ ഉണ്ടായില്ല.

publive-image

സംഘാടനവും പ്രസംഗവും മാത്രമല്ല ഗ്രൗണ്ട് വൃത്തിയാക്കലും നേതാവിന്‍റെ പണി


ഒടുവില്‍ എല്ലാം കഴിഞ്ഞു പ്രവര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍ റോഷി അഗസ്റ്റിനും ജോസ് കെ മാണിയും ഭാര്യയും മകനും ഉള്‍പ്പെടെ ഗ്രൗണ്ടില്‍ ഇറങ്ങി ചാക്കിനകത്ത് വേസ്റ്റ്‌ ശേഖരിച്ച് അത് അവിടെ തന്നെ ഏര്‍പ്പെടുത്തിയ സജ്ജീകരണം ഉപയോഗിച്ച് കത്തിച്ചു കളഞ്ഞു.

സമ്മേളന വേദിയും നഗരവും അലങ്കോലമാകാതെ വൃത്തിഹീനമാകാതെയും ജാഗ്രത പുലര്‍ത്തി. ഒടുവില്‍ സമ്മേളന മൈതാനം വരെ വൃത്തിയാക്കി അവസാനത്തെ സഹപ്രവര്‍ത്തകനൊപ്പമാണ് ജോസ് കെ മാണിയും മൈതാനം വിട്ടത്.

മകനെന്ന ലേബലിനപ്പുറം


അതിനെയാണ് അതുവരെ ജോസ് കെ മാണിയെ വിമര്‍ശിച്ചവരും അഭിനന്ദിച്ചത്. ക്രമസമാധാന പ്രശ്നങ്ങളോ ഗതാഗത സ്തംഭനങ്ങളോ ഇല്ലാതെ പോലീസിനെ വലയ്ക്കാതെ നടത്തിയ സമ്മേളനത്തിന്റെ പേരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ വിളിച്ച് എം പിയെ അഭിനന്ദനം അറിയിച്ചു.

കെ സി ബിപിന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ മകനെന്ന ലേബലിനപ്പുറം വളര്‍ത്തുന്ന ഒരു നേതൃപാടവമാണ് മറ്റ്‌ രാഷ്ട്രീയ നിരീക്ഷകരും ജോസ് കെ മാണിയില്‍ കാണുന്നത്. ഭാവിയില്‍ കേരളാ കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തനായ നേതാവായി തന്നെയാണ് നിരീക്ഷകര്‍ ജോസ് കെ മാണിയെ വിലയിരുത്തുന്നത്.

publive-image

കെ സി ബിപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2009 ൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ടിവി പ്രോഗ്രാമിൽ ശ്രീ കെ.എം.മാണി ഇങ്ങനെ പറഞ്ഞു. "ജോമോൻ നല്ല വിവരമുള്ളയാളാണ്, കാര്യങ്ങൾ പഠിച്ചേ സംസാരിക്കു, എല്ലാത്തിനെക്കുറിച്ചും നല്ല ധാരണയാണ്. സത്യത്തിൽ എന്നേക്കാൾ കഴിവുള്ളയാളാണ്. പക്ഷേ അവനതൊന്നും പ്രകടിപ്പിക്കില്ല" മകനെ രാഷ്ട്രീയത്തിൽ ഉയർത്തി കൊണ്ടുവരാൻ അദ്ദേഹം പുകഴ്ത്തിയ വാക്കുകൾ കേട്ട് അന്ന് ഞങ്ങൾ എഡിറ്റ് സ്യൂട്ടിലിരുന്ന് ചിരിച്ചിട്ടുണ്ട് .

Viswamohan Ved Dev ഓർക്കുന്നുണ്ടാവും. കഴിഞ്ഞ ദിവസം കോട്ടയത്ത് കേ.കോൺഗ്രസിന്റെ മഹാസമ്മേളനത്തിന് പോയപ്പോഴാണ് ആ ചിരി അടങ്ങിയത്. പതിനായിരങ്ങൾ തടിച്ചുകൂടിയ സമ്മേളനത്തിൽ, കെ.എം.മാണിയും പി.ജെ.ജോസഫും രാഷ്ട്രിയം ഉരിയാടാതിരുന്ന സമ്മേളനത്തിൽ അണികളെ കയ്യിലെടുത്തത് ജോസ്.കെ.മാണിയാണ് "ഇടയനെ അടിച്ച് ആടിനെ ചിതറിക്കലായിരുന്നു ചിലരുടെ ലക്ഷ്യം" എന്ന കൺക്ലൂഷനിലേക്ക് പ്രസംഗം ചെന്നെത്തുമ്പോൾ വൈകാരികമായൊരു ഊർജമാണ് നേതാവിൽ നിന്ന് അണികളിലേക്ക് പകർന്നത്.

പറഞ്ഞു വരുന്നത്, കുടുംബ പാരമ്പര്യം ഒന്നുകൊണ്ടു മാത്രം രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തപ്പെടുന്നവർക്ക് ആ ലേബൽ തന്നെയാണ് വഴിമുടക്കി. അവരുടെ സാധ്യതകളും പരിമിതിയും മക്കൾ രാഷ്ട്രീയമെന്ന സംവരണ കോളമാണ്. അതിൽ എത്ര അഭിരമിച്ചാലും പാലുകുടി മാറാത്ത ഒരു കുഞ്ഞിന്റെ ഭാവം മാത്രമേ രാഷ്ടീയമായി വായിച്ചെടുക്കു...

രാഹുൽ ഗാന്ധിയും കെ.മുരളീധരനുമൊക്കെ ആർജിച്ചെടുത്തൊരു രാഷ്ട്രീയപുനർജനിക്ക് ജോസ്.കെ.മാണിക്കും സമയമായി. ആ വരവിന് കാലം ഒരുങ്ങി...

 

kerala congress m youth friend m
Advertisment